Asianet News MalayalamAsianet News Malayalam

ഇനി 4.5 കോടി മാത്രം ! ചരിത്രമാകാൻ മഞ്ഞുമ്മൽ ബോയ്സ്, വെറും 20 ദിവസത്തിൽ പണംവാരിക്കൂട്ടി ചിത്രം

ഫെബ്രുവരി 22നായിരുന്നു മഞ്ഞുമ്മല്‍ തിയറ്ററില്‍ എത്തിയത്. 

chidambaram movie manjummel boys earning 170 crore in world wide box office collection nrn
Author
First Published Mar 14, 2024, 8:18 AM IST

രിത്ര നേട്ടത്തിന് തൊട്ടരികിൽ 'മഞ്ഞുമ്മൽ ബോയ്സ്'. ആ​ഗോളതലത്തിൽ ഏറ്റവും കൂടുതൽ പണംവാരിക്കൂട്ടിയ മലയാള സിനിമയുടെ പട്ടികയിൽ ഒന്നാമതെത്താൻ ഇനി ഏതാനും സംഖ്യകൾ കൂടി മാത്രം മതിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. നിലവിൽ പട്ടികയിൽ ഒന്നാമതുള്ള 2018നെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടക്കാൻ ഒരുങ്ങുന്നത്. 176 കോടിയാണ് 2018ന്റെ ക്ലോസിം​ഗ് കളക്ഷൻ. 

ഫെബ്രുവരി 22നാണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം ലഭിച്ച ചിത്രം ഇതുവരെ നേടിയ കളക്ഷൻ 170.50 ഓളം കോടിയാണെന്ന് പ്രേമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി 4.5കോടി കൂടി ലഭിച്ചാൽ 2018നെ മഞ്ഞുമ്മൽ ബോയ്സ് മറികടക്കുമെന്നും ഇവർ പറയുന്നു. 2018, മഞ്ഞുമ്മൽ ബോയ്സ്, പുലിമുരുകൻ, ലൂസിഫർ, പ്രേമലു എന്നീ ചിത്രങ്ങളാണ് നിലവിൽ ടോപ് ഫൈവിൽ ഉള്ള മലയാള സിനിമകൾ. 

കേരളത്തിൽ വൻ സ്വീകാര്യത ലഭിച്ച മഞ്ഞുമ്മൽ ബോയ്സിന് മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി വൻ വരവേൽപ്പാണ് തമിഴ്നാട്ടിൽ നിന്നും ലഭിക്കുന്നത്. അതു തന്നെയാണ് കളക്ഷനിൽ ഇത്രയും വലിയൊരു കുതിപ്പിന് മഞ്ഞുമ്മലിന് അവസരം നൽകിയതും. സംസ്ഥാനത്ത് നിന്നും 45 കോടിയിലേറെ സിനിമ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിവരം. തമിഴ്നാട്ടിൽ നിന്നും പണം വാരുന്ന ഇതര ഭാഷാ സിനിമകളുടെ പട്ടികയിൽ എട്ടാമതാണ് മഞ്ഞുമ്മൽ ബോയ്സ് ഉള്ളത്. വൈകാതെ തൊട്ട് മുന്നിലുള്ള ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ കളക്ഷൻ മഞ്ഞുമ്മൽ മറികടക്കുമെന്നും വിലയിരുത്തലുണ്ട്. 50 കോടിയാണ് ജവാന്റെ തമിഴ്നാട് കളക്ഷൻ. 

ലജ്ജാകരം, അതെന്താടെയ് ജന്മണിയെ പെങ്ങളായി കണ്ടൂടെ: രതീഷ് കുമാറിനെതിരെ വൻ വിമർശനം

അതേസമയം, ജാൻ എ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാൽ സന്ദർശിക്കാൻ പോകുന്നതും ഒരാൾ ​ഗുണാ കേവിൽ വീഴുന്നതും പിന്നീട് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും ആണ് മഞ്ഞുമ്മലിന്റെ ഇതിവൃത്തം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios