ചന്ദ്രകാന്തത്തിലെ നായിക പിൻമാറി, ഏഷ്യാനെറ്റ് സീരിയലിൽ ഇനി ആ തെന്നിന്ത്യൻ നടി

Published : Feb 28, 2024, 05:08 PM IST
ചന്ദ്രകാന്തത്തിലെ നായിക പിൻമാറി, ഏഷ്യാനെറ്റ് സീരിയലിൽ ഇനി ആ തെന്നിന്ത്യൻ നടി

Synopsis

ഏഷ്യാനെറ്റിലെ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തില്‍ നായിക കഥാപാത്രം അവതരിപ്പിക്കുന്ന ഇനി മറ്റൊരു നടി.

ഏഷ്യാനെറ്റില്‍ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. തുടങ്ങിയിട്ട് മാസങ്ങളേ ആയുള്ളൂ എങ്കിലും സീരിയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒന്നായി മാറാൻ ചന്ദ്രികയിലലിയുന്നചന്ദ്രകാന്തത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ചന്ദ്രകാന്തിലൂടെ പ്രിയങ്കരിയായ നായികാ താരം മാറി മറ്റൊരു നടി എത്തിയതാണ് പ്രേക്ഷകരുടെ ചര്‍ച്ചാ വിഷയം.

ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിലെ നിര്‍ണായകമായ നായികാ കഥാപാത്രം അളകനന്ദയായിരുന്നു. നന്ദയെ അവതരിപ്പിച്ചത് ലക്ഷ്‍മി പ്രിയയായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ലക്ഷ്‍മി പ്രിയ സീരിയല്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറി. എന്നാല്‍ വ്യക്തിപരമായ ആവശ്യങ്ങളാല്‍ മലയാളം സീരിയല്‍ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തത്തില്‍ നിന്ന് പിൻമാറിയിരിക്കുകയാണ് തമിഴ്‍നാട് സ്വദേശിയായ നടി ലക്ഷ്‍മി പ്രിയ.

മൻസി ജോഷിയാണ് പുതിയ നന്ദയായി സീരിയലില്‍ എത്തിയിരിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ് സീരിയലുകളില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച ഒരു നടിയാണ് ജോഷിയുടെയും ജ്യോതി ജോഷിയുടെയും മകളായി മുപ്പതുകാരിയായ മൻസി. കൃഷ്‍ണ ഭക്തയായ മൻസി കന്നഡ സീരയലായ രാധാ രമണയിലൂടെ ആരാധകരുടെ പ്രിയങ്കരിയായിരുന്നു. പഠനം കഴിഞ്ഞ് മോഡിലിംഗില്‍ തിളങ്ങി സീരിയല്‍ ലോകത്തേയ്‍ക്ക് എത്തിയ മൻസി ജോഷി നര്‍ത്തകിയാണ് എന്നും യൂട്യൂബ് ചാനലായ സുധി എം ടോക്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം. അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു. നിലവില്‍ മൻസി നായികയായി എത്തുന്ന സീരിയലില്‍ രഞ്ജിനി, യദു കൃഷ്‍ണൻ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. എന്തായാലും പുതിയ നായികയും ഏഷ്യാനെറ്റിലെ സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാകും എന്ന് പ്രതീക്ഷിക്കുകയാണ്.

Read More: ഓസ്‍ലർ മൂന്നാമത്, കേരള ഓപ്പണിംഗ് കളക്ഷനിൽ മഞ്ഞുമ്മൽ ബോയ്‍സിനു മുന്നിൽ ഒരു ചിത്രം മാത്രം, മലയാളത്തിന്റെ 2024

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്