ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ഏതോ ജന്മ കല്പനയിൽ "

Published : Jan 25, 2024, 12:15 PM IST
ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ഏതോ ജന്മ കല്പനയിൽ "

Synopsis

ശ്രുതി എന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും  സമ്പന്നനുമായ ബിസിനസ്സ്മാൻ  അശ്വിന്റെയും   കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത് . 

കൊച്ചി: ഏഷ്യാനെറ്റ് പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാദാന്യം നൽകുന്ന  പുതിയ പരമ്പര  "ഏതോ ജന്മ കൽപ്പനയിൽ" സംപ്രേക്ഷണം ചെയ്യുന്നു.
 
"ഏതോ ജന്മ കൽപ്പനയിൽ" പ്രണയത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും  ഒരു സമ്പൂർണ്ണ സംയോജനമാണ് അവതരിപ്പിക്കുന്നത്, ശ്രുതി എന്ന ഒരു മധ്യവർഗ പെൺകുട്ടിയുടെയും അഹങ്കാരിയും  സമ്പന്നനുമായ ബിസിനസ്സ്മാൻ  അശ്വിന്റെയും   കഥയെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നേറുന്നത് . 

ഈ രണ്ട് വൈരുദ്ധ്യാത്മക വ്യക്തിത്വങ്ങൾ സാമൂഹിക മാനദണ്ഡങ്ങൾക്കപ്പുറമുള്ള ഒരു പ്രണയകഥയിൽ കുടുങ്ങിപ്പോകുമ്പോൾ ഉണ്ടാകുന്ന സംഘർഷനിമിഷങ്ങളിലൂടെ കഥ വികസിക്കുന്നു. "ഏതോ ജന്മ കൽപനയിൽ" അതിന്റെ അതുല്യമായ കഥാ സന്ദർഭം, കഥാപാത്രങ്ങളുടെ അസാധാരണമായ പ്രകടനങ്ങൾ, വെല്ലുവിളികൾക്കിടയിലും പ്രണയത്തിന്റെ സങ്കീർണ്ണതകളുടെ തീവ്രത എന്നിവയിലൂടെ പ്രേക്ഷകരെ ആകർഷിക്കും .
 
"ഏതോ ജന്മ കൽപനയിൽ"   തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2 .30 ന്  ജനുവരി 29 മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

'വയസ്സെത്രയായി? മുപ്പത്തി' ഓഡിയോ ലോഞ്ച് നടന്നു; ചിത്രം ഫെബ്രുവരി 29ന് തീയറ്ററുകളിൽ

'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ അനൗൺസ്മെന്‍റുമായി സന്തോഷ് നാരായണൻ

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്