Asianet News MalayalamAsianet News Malayalam

'അന്വേഷിപ്പിൻ കണ്ടെത്തും' ട്രെയിലർ അനൗൺസ്മെന്‍റുമായി സന്തോഷ് നാരായണൻ

'മലയാളത്തിൽ എന്‍റെ സ്വപ്നത്തിന് തുടക്കമാകുന്നു' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഉടൻ എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 

anweshippin kandethum Movie trailer vvk
Author
First Published Jan 25, 2024, 12:00 PM IST

കൊച്ചി: തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ഫസ്റ്റ് ഗ്ലിംസും ടീസറുമൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറിനെ കുറിച്ചുള്ള പുത്തൻ അപ്‍ഡേറ്റ് തന്‍റെ ഇൻസ്റ്റ സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് നാരായണൻ. 

'മലയാളത്തിൽ എന്‍റെ സ്വപ്നത്തിന് തുടക്കമാകുന്നു' എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഉടൻ എന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 2012-ൽ 'ആട്ടക്കത്തി' എന്ന സിനിമയിലൂടെ സിനിമാമേഖലയിൽ തുടക്കമിട്ട അദ്ദേഹം ഇതിനകം 'പിസ', 'സൂധുകാവും', 'ജിഗർതണ്ട', 'ഇരൈവി', 'കബാലി', 'പരിയേറും പെരുമാൾ', 'വട ചെന്നൈ', 'ജിപ്സി', 'കർണൻ', 'സർപാട്ട പരമ്പരൈ', 'മഹാൻ', 'ദസര', 'ചിറ്റാ', 'ജിഗർതണ്ട ഡബിൾ എക്സ്' തുടങ്ങി ഏവരും ഏറ്റെടുത്ത ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ റീൽസ് ഭരിക്കുന്ന എൻജോയ് എൻജാമി, മാമധുര, മൈനാരു വെട്ടി കാട്ടി, ഉനക്ക് താൻ തുടങ്ങിയ ഹിറ്റുകളും അദ്ദേഹം സമ്മാനിക്കുകയുണ്ടായി. അതിനാൽ തന്നെ ഈ ടൊവിനോ ചിത്രത്തിൽ എന്തൊക്കെ അത്ഭുതങ്ങളാകും സന്തോഷ് നാരായണൻ ഒളിപ്പിച്ചിരിക്കുന്നതെന്നറിയാൻ പ്രേക്ഷകർ ആകാംക്ഷയിലാണ്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പ്രത്യേകതയുമുണ്ട്. വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ  പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

സിനിമയുടെ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ:  സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.

ലിജോ പറയുന്ന 'നാടോടിക്കഥ': വാലിബനായി മോഹന്‍ലാലിന്‍റെ വേഷപ്പകര്‍ച്ച: മലൈക്കോട്ടൈ വാലിബന്‍ റിവ്യൂ

ബിക്കിനിയില്‍ എത്തിയപ്പോള്‍ ആളാകെ മാറി - ദുഷാര വിജയന്‍

Follow Us:
Download App:
  • android
  • ios