'കയ്യാങ്കളിയും കണ്ണീര്‍കളവുമായി 'സാന്ത്വന'ത്തില്‍ നൂലുകെട്ട്', സീരിയല്‍ റിവ്യു

Published : Aug 06, 2023, 05:48 PM IST
'കയ്യാങ്കളിയും കണ്ണീര്‍കളവുമായി 'സാന്ത്വന'ത്തില്‍ നൂലുകെട്ട്', സീരിയല്‍ റിവ്യു

Synopsis

'ശിവനും' 'അഞ്ജലി'യും വീണ്ടും വീടിന്റെ പടിയിറങ്ങുന്നതു കണ്ട 'ഹരി' രോഷാകുലനാകുന്നു.  

'ചിലപ്പോള്‍ ഇങ്ങനെയൊക്കെയാണ്, ഒരു നിമിഷംമതി എല്ലാം മാറിമാറിയാന്‍' എന്ന് സൂചിപ്പിച്ചാണ് ഏഷ്യാനെറ്റ് 'സാന്ത്വനം' പരമ്പരയുടെ ഏറ്റവും പുതിയ പ്രൊമോ പങ്കുവച്ചിരിക്കുന്നത്. ചെറിയൊരു പ്രതിസന്ധിയ്ക്കുശേഷം ഒന്നുചേര്‍ന്ന 'സാന്ത്വനം' കുടുംബത്തില്‍ വീണ്ടു കോലാഹലങ്ങള്‍ നടക്കുന്നതാണ്  പ്രൊമോയില്‍ കാണുന്നത്. 'അപ്പു'വിന്റേയും 'ഹരി'യുടേയും കുഞ്ഞിന്റെ നൂലുകെട്ട് മനോഹരമായി നടക്കുന്നതും, പിന്നീട് 'തമ്പി'യുടെ ചില പ്രവര്‍ത്തനങ്ങള്‍ വീടിനെ സംഘര്‍ഷഭൂമി ആക്കുന്നതുമെല്ലാം പ്രൊമോയില്‍ കാണിക്കുന്നുണ്ട്.

നൂലുകെട്ടിന് കഴിഞ്ഞ് 'തമ്പി' പലതും വിളിച്ചുപറയുകയാണ് വീട്ടിലെ എല്ലാവരുടേയും മുന്നില്‍വച്ച്. ബിസിനസ് ആവശ്യത്തിനായി 'ഹരി'' ബാലനോ'ട് ചോദിച്ചിട്ടുള്ള പണം കിട്ടുമെന്ന് നീ സ്വപ്‌നത്തില്‍പോലും കരുതേണ്ടായെന്നാണ് 'ഹരി'യോട് 'തമ്പി' പറയുന്നത്. വാങ്ങിച്ച കാശ് 'ശിവന്‍' തരുമെന്ന് 'ബാലന്‍' കരുതേണ്ടായെന്നും 'തമ്പി' ഓര്‍മിക്കുന്നു. കൂട്ടുകുംബത്തേയും വീട്ടില്‍ തമ്പി ശകാരിക്കുന്നു. 'സാന്ത്വനം' വീട് പണയംവച്ച് ശിവന് വളരെ വലിയൊരു തുകയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ അഞ്ജലിയുടെ വീട് പണയപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ വീട്ടിലെ കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ട് തന്നെയാണ് തമ്പി കിട്ടിയ അവസരത്തില്‍ പൊട്ടിത്തെറിയുണ്ടാക്കിയത്.

ഇതെല്ലാംകേട്ട് ആകെ വിഷണ്ണനായ 'ശിവന്‍' താൻ നേരെ പണം തിരികെ കൊടുക്കുമെന്ന് 'തമ്പി'യോട് വെല്ലുവിളിക്കുന്നുണ്ട്. 'ഞാന്‍ തരും, മുഴുവന്‍ തുകയും leന്‍ തന്നിരിക്കും.. എന്നിട്ടേ ഞാനിനി ഈ വീടിന്റെ പടി ചവിട്ടു..' എന്നാണ് ശിവന്‍ വെല്ലുവിളിക്കുന്നത്. ശേഷം അഞ്ജലിയുടെ കയ്യുംപിടിച്ച്  വീടിന്റെ പടിയിറങ്ങുന്ന 'ശിവനേ'യും പ്രൊമോയില്‍ കാണാം. ശരിക്കും വീട്ടില്‍നിന്നിറങ്ങിപ്പോയോ, അതോ എല്ലാവരും തിരികെ വിളിച്ച് കയറ്റുന്നുണ്ടോ എന്ന കാര്യങ്ങളൊന്നും തന്നെ പ്രൊമോ വീഡിയോയില്‍ ഇല്ല.

'ശിവനും' 'അഞ്ജലി'യും വീണ്ടും വീടിന്റെ പടിയിറങ്ങുന്നതു കണ്ട 'ഹരി' രോഷാകുലനാകുന്നുണ്ട്. 'തമ്പി'യുടെ കോളര്‍ പിടിച്ച് തൃപ്‍തിയായോടോയെന്ന് ചോദിക്കുന്നു 'ഹരി'. 'ബാലനും' 'ദേവി'യും 'കണ്ണനു'മെല്ലാം ഞെട്ടിത്തരിച്ചിരിക്കുകയാണ്. അടുത്ത എപ്പിസോഡില്‍ ഇങ്ങനെയെല്ലാമാണ് സംഭവിക്കുകയെന്നറിഞ്ഞ സീരിയലിന്റെ പ്രേക്ഷകര്‍ ഇടയ്ക്കിടെ 'ശിവനും' 'അഞ്ജലി'യും ഇങ്ങനെ ഇറങ്ങിപ്പോയാല്‍ അത് തമാശയാകുമെന്നെല്ലാം കരുതുന്നുവെന്നാണ്, പ്രൊമോയുടെ കമന്റുകള്‍ സൂചിപ്പിക്കുന്നത്.

Read More: തമന്നയും തൃഷയും ഒന്നിക്കുന്നു, വമ്പൻ താരങ്ങള്‍ അജിത്തിനൊപ്പം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ