ഏഷ്യാനെറ്റിലെ പരമ്പരകളെല്ലാം തിരികെയെത്തുന്നു, തിങ്കള്‍ മുതല്‍ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങള്‍ മിനിസ്‍ക്രീനില്‍

Web Desk   | Asianet News
Published : Jul 02, 2021, 04:03 PM IST
ഏഷ്യാനെറ്റിലെ പരമ്പരകളെല്ലാം തിരികെയെത്തുന്നു, തിങ്കള്‍ മുതല്‍ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങള്‍ മിനിസ്‍ക്രീനില്‍

Synopsis

ഏഷ്യാനെറ്റില്‍ വീണ്ടും പരമ്പരകളുടെ വസന്തകാലമെത്തി.

പ്രേക്ഷകരുടെ ഇഷ്‍ടപാരമ്പരകൾ ജൂലൈ അഞ്ച് മുതൽ തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളില്‍ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. 

ശ്രീകൃഷ്‍ണന്റെയുംരാധയുടെയും പ്രണയകഥയുമായി 'കണ്ണന്റെ രാധ' വൈകുന്നേരം 5.30 നും കുട്ടികളുടെ കൂട്ടുകാരനായ ഹനുമാന്റെ സാഹസികതയുമായി ' ബാലഹനുമാൻ'  ആറ്  മണിക്കും വാർദ്ധക്യത്തിൽ ഒറ്റപെട്ടുപോയവരുടെ ജീവിതവുമായി 'സസ്‍നേഹം'  6.30 നും കുടുംബ പരമ്പര  'സാന്ത്വനം' രാത്രി ഏഴ് മണിക്കും തുടർന്ന് അമ്മയോടുള്ള തീവ്ര സ്‍നേഹവുമായി  'അമ്മ അറിയാതെ' 7.30 നും സംപ്രേഷണം ചെയ്യുന്നു

സുമിത്രയുടെ അതിജീവനത്തിന്റെ കഥ പറയുന്ന  'കുടുംബവിളക്ക്' എട്ട് മണിക്കും കുടുംബപരമ്പര 'പാടാത്തപൈങ്കിളി'  8.30 നും അപൂർവ്വ അനുരാഗവുമായി  'മൗനരാഗം'  ഒമ്പത് മണിക്കും പെൺകരുത്തിന്റെ പ്രതീകമായ 'കൂടെവിടെ'  9.30 നും സഹോദരസ്‍നേഹത്തിന്റെ കഥയുമായി 'സീതാകല്യാണം'  10 മണിക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

പരമ്പരകളുടെ ഈ വസന്തം ഇനി ഇടമുറിയാതെ പ്രേക്ഷകർക്ക് ആസ്വദിക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കോളെജ് വിദ്യാര്‍ഥിയായി ബേസില്‍, ഓണം പിടിക്കാന്‍ ടൊവിനോയ്ക്കും വിനീത് ശ്രീനിവാസനുമൊപ്പം; 'അതിരടി' ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി
ഈ മാസം റിലീസ്, അടുത്ത മാസം റീ റിലീസ്! ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വതയുമായി ആ ചിത്രം