തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ

Web Desk   | Asianet News
Published : Jul 02, 2021, 03:42 PM IST
തമിഴ്നാട്ടിൽ വാക്‌സിനേഷന്‍ ക്യാമ്പൊരുക്കാന്‍ സൂര്യ

Synopsis

ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. 

മിഴ്നാട്ടിൽ വാക്സിനേഷൻ ക്യാമ്പൊരുക്കാൻ നടൻ സൂര്യ. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നെ ന​ഗരത്തിലാകും ക്യാമ്പ് സംഘടിപ്പിക്കുക. ചെന്നെെ കോർപ്പറേഷനും ഇതിൽ പങ്കാളികളാകുന്നുണ്ട്. താരത്തിന്റെ നിര്‍മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റിലെ ജീവനക്കാര്‍ക്കും ഇതിലൂടെ വാക്‌സീന്‍ ലഭ്യമാക്കും. 

കൊവിഡിന്റെ തുടക്കം മുതൽ നടന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലോക്ഡൗണില്‍ ജോലിയില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ സിനിമാപ്രവര്‍ത്തകരെ സഹായിക്കാനും ഇവർ രം​ഗത്തെത്തി.

കഴിഞ്ഞമാസം സൂര്യയും ജ്യോതികയും വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കുകയും ചിത്രങ്ങള്‍ സമൂഹികമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്', പ്രഖ്യാപനവുമായി റോബിൻ രാധാകൃഷ്ണൻ, വര്‍ക്കലയിൽ താൽപര്യം, മോദി പ്രചോദനമെന്നും പ്രതികരണം
'ആദ്യത്തെ ക്രഷിനെയാണ് ഞാൻ വിവാഹം ചെയ്തത്, ഉറ്റസുഹൃത്തിന്റെ സഹോദരൻ'; മനസു തുറന്ന്