
നാട്ടിന്‍പുറത്തെ പുതുമയുണര്‍ത്തുന്ന രസകരമായ കഥകളുമായി 'തെമ്മാടിക്കുന്നിലെ താന്തോന്നികള്‍' വരുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന റോബിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ ഒ ടി ടി യില്‍ റിലീസ് ചെയ്യും. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരു ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിലാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ കഥ പറയുന്നത്. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഗ്രാമവും ഗ്രാമീണ കഥകളും പ്രമേയമായി വരുന്ന ചിത്രം കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍.
നഗരമോ മോഡേണ്‍ ജീവിതമോ ഒന്നും സൂചിപ്പിക്കാതെ ഗ്രാമത്തിന്‍റെ കണ്ണീരും കയ്‍പും സുഗന്ധവും പേറുന്ന ഒരു ചിത്രമാണ് തെമ്മാടിക്കുന്നിലെ താന്തോന്നികളെന്ന് സംവിധായകന്‍ റോബിന്‍ ജോസഫ് പറഞ്ഞു. നാട്ടിന്‍പുറത്തെ നാല് ചെറുപ്പക്കാരുടെ കഥയാണ് ഈ സിനിമ. കളിയും ചിരിയുമായി നടക്കുന്ന അവര്‍ക്കിടയിലേക്ക് യാദൃശ്ചികമായി വന്നുചേരുന്ന ചില സംഭവങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ നന്മയും നിഷ്ക്കളങ്കതയും ഒക്കെ പറയുമ്പോഴും അപ്രതീക്ഷിതമായി വന്നുചേരുന്ന ചില ജീവിത പ്രതിസന്ധികളെ അതിജീവിക്കുന്ന കഥ കൂടിയാണ് തെമ്മാടിക്കുന്നിലെ താന്തോന്നികള്‍. ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും സമൂഹത്തിലെ ചില ജീര്‍ണ്ണതകളും ചിത്രം ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു ഫാമിലി എന്‍റര്‍ടെയ്നറായ തെമ്മാടിക്കുന്നിലെ താന്തോന്നികള്‍ തമാശയ്ക്കും ഏറെ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും സംവിധായകന്‍ റോബിന്‍ ജോസഫ് പറയുന്നു. വൈക്കം, തലയോലപ്പറമ്പ്, കോട്ടയം തുടങ്ങിയ പ്രദേശങ്ങളിലായി രണ്ട് ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പാട്ടുകളാണുള്ളത്. ആക്ഷനും സസ്പെന്‍സും ത്രില്ലുമൊക്കെ തെമ്മാടിക്കുന്നിലെ താന്തോന്നികളുടെ മറ്റൊരു പുതുമ കൂടിയാണ്. ചിത്രം ഉടനെ ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തും.
അഭിനേതാക്കള്‍- ആദി അനുച്ചന്‍, അനഘ ജോസ്, വര്‍ഷ പ്രസാദ്, സോഹന്‍ സീനുലാല്‍, എഡ്വേര്‍ഡ്, തല്‍ഹത്ത ബാബ്‍സ്, അലക്സ് ഷാരോണ്‍ ബാബു, റോയി തോമസ്, കോട്ടയം പുരുഷന്‍, വൈക്കം ദേവ്, റഷീദ് കലൂര്‍, റോബിന്‍ ജോണ്‍, ബേസില്‍ പോള്‍, ഷാജി വർഗ്ഗീസ്, ജോണി വര്‍ഗ്ഗീസ്, ഗീതാ വിജയന്‍, അംബിക മോഹന്‍, ജെസ്‍ന ജോസഫ്, ഉഷ വൈക്കം, ശാലിനി കൈതാരം
ബാനര്‍- പ്ലാമ്പന്‍ ഫിലിംസ്, ബി സിനിമാസ്, സംവിധാനം-റോബിന്‍ ജോസഫ്, നിര്‍മ്മാണം- ഷാന്‍ വടകര, ബിജേഷ് വാസു, തിരക്കഥ, സംഭാഷണം-സ്‍മിനേഷ് മോഹനന്‍, സജി ജോസഫ്, ക്യാമറ-നാരായണസ്വാമി, ഗാനരചന- മുരുകന്‍ കാട്ടാക്കട, പ്രഭാകരന്‍ നറുകര, നിഷാദ് കൊടമന, എഡിറ്റര്‍ - അലക്സ് വര്‍ഗ്ഗീസ്,സംഗീതം- ഡോ.ഗൗതം രംഗന്‍, ഹരികുമാര്‍ ഹരേറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാന്‍ വടകര, ആര്‍ട്ട്-ഗോവിന്ദരാജ്, മേക്കപ്പ്- രാജന്‍ മാസ്ക്ക്, വസ്‍ത്രാലങ്കാരം- രമേശ് കണ്ണൂര്‍, ഗായകര്‍- സുധീപ്, അന്‍വര്‍ സാദത്ത്, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മീരാ രാമന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് ഗ്രാമം. അങ്കിത് അലക്സ് ജോര്‍ജ്ജ്, അസിസ്റ്റന്‍റ് ഡയറക്ടര്‍- വിഷ്‍ണു ഇത്തിപ്പാറ,സൊണറ്റ് ജോസഫ്, മനു ജോസഫ്, സംഘട്ടനം- ഡ്രാഗണ്‍ ജിറോഷ്, ശബ്‍ദലേഖനം-ജയ്‍സണ്‍ ചാക്കോ, ഡി ഐ- രഞ്‍ജിത്ത്, പ്രൊഡക്ഷന്‍ മാനേജര്‍- സക്കീര്‍ പ്ളാബന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ - കെ സ്റ്റുഡിയോ, പി ആര്‍ ഒ - പി ആര്‍ സുമേരന്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ