
പ്രേക്ഷക ഹൃദയങ്ങൾ ഏറ്റുവാങ്ങിയ നിരവധി ഗായകർ നിറഞ്ഞാടിയ സ്റ്റാർസിങ്ങർ സീസൺ 8 ന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏഷ്യാനെറ്റിൽ ജൂൺ 19 ഞാറാഴ്‍ച വൈകുന്നേരം ആറ് മുതലാണ് സംപ്രേക്ഷണം ചെയ്യുക (Star Singer).
വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിര്‍ണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമ വിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ ഇനി മാറ്റുരയ്ക്കുന്നത് അഖിൽദേവ് , ജെറിൽ ഷാജി , അർജുൻ ഉണ്ണികൃഷ്‍ണൻ , കൃതിക എസ് , മിലൻജോയ് , വിഷ്‍ണുമായ രമേശ് , റിതുകൃഷ്‍ണ എന്നിവരാണ്. സീസൺ 8 ന്റെ സംഗീതയാത്രയിൽ വിധികർത്താക്കളായിഎത്തിയത് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര, ഗായകരായ ജിവേണുഗോപാൽ , മഞ്‍ജിരി , സംഗീതസംവിധായകരായ ശരത്, സ്റ്റീഫൻ ദേവസ്യ തുടങ്ങിയവരാണ്.
അതോടൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വേദിയിൽ എത്തിയിട്ടുണ്ട് . വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി രൂപയുടെ സമ്മാനമാണ് .
സ്റ്റാർ സിങ്ങർ സീസൺ 8 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രേക്ഷകർക്കു സംഗീതവിരുന്ന് ഒരുക്കുന്നതിനുമായി പ്രമുഖ ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാൽ എത്തുന്നു.
'സായ് പല്ലവിക്ക് ദേശീയ അവാര്‍ഡ് ലഭിക്കും', 'വിരാട പര്‍വ'ത്തെ പുകഴ്‍ത്തി വെങ്കടേഷ്
സായ് പല്ലവിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് 'വിരാട പര്‍വ'ത്തിലേത് എന്ന് നടൻ വെങ്കടേഷ്. സായ് പല്ലവി ദേശീയ അവാര്‍ഡ് നേടാൻ സാധ്യതയുണ്ടെന്നും വെങ്കടേഷ് പറഞ്ഞു. അഭിനേതാക്കളെല്ലാം മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നുതെന്നും വെങ്കടേഷ് പറഞ്ഞു. 'വിരാട പര്‍വം' എന്ന സിനിമയുടെ പ്രീ റിലീസ് ഈവന്റില്‍ സംസാരിക്കുകയായിരുന്നു വെങ്കടേഷ്.
'വെന്നെല്ല' എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി പൊലീസുകാരനായി ചിത്രത്തില്‍ അഭിനയിക്കുന്നു. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വേണു ഉഡുഗുള തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഡി സുരേഷ് ബാബുവും സുധാകര്‍ ചെറുകുറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. നന്ദിത ദാസ്, പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
വികരബാദ് ഫോറസ്റ്റില്‍ ആയിരുന്നു സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. സുരേഷ് ബൊബ്ബിലി ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഡാനിയും ദിവാകര്‍ മണിയും ചേര്‍ന്നാണ് ഛായാഗ്രാഹണം. സായ് പല്ലവിയുടെ വേറിട്ട കഥാപാത്രമായിരിക്കും ചിത്രത്തില്‍ എന്നതിനാല്‍ താരത്തിന് ഏറെ പ്രതീക്ഷയുള്ളതാണ് വിരാട പര്‍വം.
Read More : എസ്എസ്എല്‍സിയില്‍ മിന്നും വിജയം സ്വന്തമാക്കി ബാലതാരം മീനാക്ഷി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ