ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

Published : Apr 12, 2023, 04:32 PM ISTUpdated : Apr 17, 2023, 02:26 PM IST
ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

Synopsis

ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ജിസ് ജോയി ഒരുക്കുന്നത്.

'അനുരാഗ കരിക്കിൻ വെള്ളം', 'വെള്ളി മൂങ്ങ' എന്നീ ഹിറ്റുകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ പ്രൊജക്റ്റിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. ജിസ് ജോയിയുടെ സംവിധാനത്തിലുള്ള മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‍തമായ ഒന്നായിരിക്കും ഇത്. നവാഗതരായ ആനന്ദ്, ശരത്ത്  എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഫീൽ ഗുഡ് ചിത്രങ്ങളായിരുന്നു ഇതുവരേയും ജിസ് ജോയ് ഒരുക്കിപ്പോന്നിരുന്നത്.എന്നാൽ ഈ ചിത്രം പൂർണ്ണമായും ത്രില്ലർ  ജോണറിലാണ് അവതരണം എന്നാണ് അറിയിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.കണ്ണൂരിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ പതിനേഴ് തിങ്കളാഴ്ച്ച തലശ്ശേരിയിൽ ആരംഭിക്കുന്നു.

ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിലാണ് ജിസ് ജോയ് ചിത്രത്തിന്റെ നിര്‍മാണം. 'ഈശോ', 'ചാവേർ' എന്നീ ചിത്രങ്ങൾക്കു ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്നതാണ് ഇത്. പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.

മുപ്പതോളം മികച്ച താരങ്ങളെ അണിനിരത്തി വലിയ മുതൽ മുടക്കില്‍ ഒരുക്കുന്ന പ്രൊജക്റ്റില്‍ ദിലീഷ് പോത്തൻ,ശങ്കർ രാമകൃഷ്‍ണൻ,അനുശ്രീ ,റീനു മാത്യൂസ്, കോട്ടയം നസീർ, ദിനേശ് ('നായാട്ട്' ഫെയിം) അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും വേഷമിടുന്നു. ഇവർക്കൊപ്പം, നാടകങ്ങളിലും മറ്റു കലാരംഗങ്ങളിലുമുള്ള ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലുണ്ട്. കലാസംവിധാനം അജയൻ മങ്ങാട് ആണ്. കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ നിഷാദ്, മേക്കപ്പ് റോണക്സ് സേവ്യർ പിആര്‍ഒ വാഴൂർ ജോസ് എന്നിവരുമാണ്.

Read More: ശസ്‍ത്രക്രിയയ്‍ക്ക് ശേഷം തന്റെ ആദ്യ ഫോട്ടോ പങ്കുവെച്ച് ബാല

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ