
ആസിഫ് അലി നായകനായി എത്തുന്ന 'മഹേഷും മാരുതിയും' എന്ന ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായി. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടൻ തിയറ്ററുകളിൽ എത്തും. സെൻസറിംഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
1984 മോഡൽ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിനൊപ്പം വിഎസ്എൽ ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2021ൽ പ്രഖ്യാപിച്ച ചിത്രത്തിൽ മംമ്ത മോഹൻദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്.
മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിന്നു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. കലാസംവിധാനം - ത്യാഗു തവനൂര്‍. മേക്കപ്പ് - പ്രദീപ് രംഗന്‍, കോസ്റ്റ്യും - ഡിസൈന്‍ - സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം - അലക്‌സ്.ഈ കുര്യന്‍.
'ആവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും, അതാണ് ദൈവം'; ഉണ്ണി മുകുന്ദന്‍
കാപ്പ എന്ന ചിത്രമാണ് ആസിഫിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആയിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ഇതിനോടകം 25 കോടിയോളം രൂപ കാപ്പ സ്വന്തമാക്കി കഴിഞ്ഞു. അപര്‍ണ ബാലമുരളിയാണ് നായിക. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളും നിര്‍മ്മാണ പങ്കാളികളായ ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ 22 ന് ആയിരുന്നു.