
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. ബോക്സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. മാളികപ്പുറത്തിൽ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
'ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തിൽ നമുക്ക് മുന്നിൽ വരും.. അതാണ് ദൈവം', എന്നാണ് വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. കേരളത്തിലെ തിയറ്ററുകളിൽ മാളികപ്പുറം വിജയകരമായി പ്രദർശനം തുടരുകയാണെന്നും ജിസിസിയിലും യുഎഇയിലും ഇന്ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നും ഉണ്ണി മുകുന്ദൻ കുറിക്കുന്നു.
"സത്യം പറയാലോ ഉണ്ണിയേട്ടാ ഇപ്പൊ അയ്യപ്പൻ എന്നാൽ എന്റെ മനസ്സിൽ താങ്കളുടെ രൂപം ആണ്...വളരെ നല്ല ഒരു സിനിമ, അതും മലയാളി ബാഹുബലിയുടെ തകർപ്പൻ പ്രകടനം, ഉണ്ണി മുകുന്ദൻ താങ്കൾ ഒരു നല്ല നടൻ എന്നതിന് ഉപരി ജാഡ ഇല്ലാത്ത ഒരു സൂപ്പർ ഹീറോ കൂടി ആണ്, ചില ജനനവും അവതാരവും ജനന നിയോഗവും അങ്ങനെ ആണ്. ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ്, കർമ്മത്താൽ നരന്മാർക്ക് നാരായണത്ത്വം നൽകികൊണ്ട്", എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.
തമിഴ്നാട്ടിൽ ഇക്കുറി 'താരപ്പൊങ്കല്‍'; അജിത്തിനോട് ഏറ്റുമുട്ടാൻ വിജയ്, 'വാരിസ്' റിലീസ് തിയതി
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് മാളികപ്പുറം തിയറ്ററുകളില്‍ എത്തിയത്. ജനുവരി 6 മുതല്‍ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ റിലീസ് ചെയ്യും. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.