സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'

Published : Jan 05, 2023, 10:56 AM IST
സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട്  ഒന്നിക്കുന്ന പുതിയ ചിത്രം,  'ആനക്കട്ടിയിലെ ആനവണ്ടി'

Synopsis

നിഷാദ് കോയയുടെ തിരക്കഥയില്‍ സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ്  'ആനക്കട്ടിയിലെ ആനവണ്ടി'.

മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ സുഗീതും, നിഷാദ് കോയയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ആനക്കട്ടിയിലെ ആനവണ്ടി'. 'ആനക്കട്ടിയിലെ ആനവണ്ടി'യുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയാണ് ചിത്രം നിര്‍മിക്കുന്നത്. താരനിർണയം പുരോഗമിക്കുന്ന ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടും.

'ഓർഡിനറി', 'മധുരനാരങ്ങ', 'ശിക്കാരി ശംഭു' തുടങ്ങിയ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടിൽ നിന്നും മറ്റൊരു എന്റെർറ്റൈനെർ ആണെന്ന് ഉറപ്പാക്കുന്ന പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് ചിത്രം 'ഓർഡിനറി'യുമായി സാമ്യത തോന്നിക്കുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ. എന്നാൽ ഇത് 'ഓർഡിനറി'യുടെ രണ്ടാം പതിപ്പ് ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതിനെപറ്റി ചോദിച്ചപ്പോൾ സിനിമയുടെ പ്രവർത്തകരുടെ പ്രതികരണം ഇപ്രകാരമായിരുന്നു- 'ഓർഡിനറി' എന്ന ചിത്രം ഗവിയും ആ ഒരു ഭൂമികയും ഒക്കെ വച്ച് സംഭവിച്ച ഒരു സിനിമയാണ്. അതിനൊരു രണ്ടാം ഭാഗം എന്നത് സാധ്യമല്ല, പക്ഷെ അതിലെ കഥാപാത്രങ്ങൾക്ക് ചിലപ്പോൾ ഒരു തുടർച്ചയുണ്ടായേക്കാമല്ലോ എന്ന് ചിന്തിച്ചപ്പോഴാണ് ഈ കഥയിലേക്ക് എത്തപ്പെട്ടത്'. ഛായാഗ്രാഹകൻ ഫൈസൽ അലി ആണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജനാർദ്ദനൻ.

ഇക്കൊല്ലം പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. 'പാപ്പൻ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റാഫി മതിര നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. പുതിയ മികച്ച പ്രൊജെക്ടുകളുമായി 2023ൽ  ഇഫാർ മീഡിയ മലയാള സിനിമാ നിർമാണ രംഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.  എന്ന് അണിയറക്കാർ അറിയിച്ചു. പിആർഒ ശബരി.

Read More: 'മമ്മൂക്ക നല്‍കിയ സമ്മാനം', ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി

PREV
click me!

Recommended Stories

ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ
"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്