ഷാരൂഖ് വിളിച്ചു, മുഖ്യമന്ത്രി ഉറപ്പ് നൽകി; 'അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പ്'

By Web TeamFirst Published Jan 22, 2023, 1:50 PM IST
Highlights

ഷാറൂഖ് ഖാനെയും പത്താൻ സിനിമയെയും കുറിച്ച് അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു.

ദില്ലി : ഷാറൂഖ് ഖാന്റെ പത്താൻ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് അസമിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഇന്ന് രാവിലെ ഷാരൂഖ് ഖാൻ ഹിമന്തയെ ഫോണിൽ വിളിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷാറൂഖ് ഖാനെയും പത്താൻ സിനിമയെയും കുറിച്ച് അറിയില്ലെന്ന് ഇന്നലെ ഹിമന്ത പറഞ്ഞിരുന്നു. സിനിമകൾക്കെതിരായ ഗുവാഹത്തിയിലെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് നടൻ അസംമുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്. 

പഠാനില്‍ ദീപികയുമായി ഷാരൂഖിന്‍റെ ചുംബന രംഗമുണ്ടോ?; ഷാരൂഖിന്‍റെ മറുപടി വൈറല്‍.!

ആരാണ് ഷാരൂഖ് ഖാൻ, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാൻ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ലെന്നായിരുന്നു പഠാൻ സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ പ്രതികരണം. അസമിലെ നരേംഗിയിൽ സിനിമ പ്രദർശിപ്പിക്കാനിരിക്കുന്ന തിയേറ്ററിൽ കയറി പോസ്റ്ററുകൾ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്ത ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. "പഠാൻ പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാൻ എന്നെ വിളിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്താൽ ഞാൻ കാര്യത്തിലിടപെടാമെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഇതോടെ രാത്രി 2 മണിയോടെ ഷാരൂഖ് അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഇതോടെ അസമിൽ പത്താൻ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഉറപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. 

'പഠാന്റെ' സത്യസന്ധമായ റിവ്യു പറയൂവെന്ന് ആരാധകൻ, മറുപടിയുമായി ഷാരൂഖ്

 

click me!