'തല്ലുമാല' നിര്‍മ്മാതാവിന്‍റെ 'അയല്‍വാശി'; സൗബിൻ ഷാഹിർ ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക്

Published : Jan 22, 2023, 11:32 AM IST
'തല്ലുമാല' നിര്‍മ്മാതാവിന്‍റെ 'അയല്‍വാശി'; സൗബിൻ ഷാഹിർ ചിത്രം ഉടന്‍ തിയറ്ററുകളിലേക്ക്

Synopsis

ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം

സൗബിൻ ഷാഹിർ, ബിനുപപ്പു, നസ്‍ലെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിക്കുന്ന അയൽവാശി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സൗബിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിനു പപ്പു, കോട്ടയം നസീര്‍, നിഖില വിമല്‍, ഗോകുലന്‍, നസ്‍ലെന്‍, ലിജോമോള്‍ എന്നിവരൊക്കെ പുറത്തെത്തിയ പോസ്റ്ററില്‍ ഉണ്ട്. പൃഥ്വിരാജ് സുകുമാരനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. 

ഫാമിലി കോമഡി എന്‍റര്‍ടെയ്നര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രമാണിത്. തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് അയൽവാശി നിർമ്മിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളും ഇർഷാദിന്റെ സഹോദരനുമായ മുഹ്സിൻ പരാരിയും ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്. നിഖില വിമൽ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പൃഥ്വിരാജിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച ഇർഷാദ് പരാരി ലൂസിഫർ എന്ന ചിത്രത്തിന്റെ സംവിധാന സഹായി കൂടിയായിരുന്നു.

ALSO READ : ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രം? പ്രതികരണവുമായി ശ്യാം പുഷ്‍കരന്‍

സൗബിനും നിഖില വിമലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രേത്യേകതയും അയൽവാശി എന്ന ചിത്രത്തിന് ഉണ്ട്. സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്‍ലെനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ, ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ് പ്രഭു, അഖില ഭാർഗവൻ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ  മറ്റു താരങ്ങൾ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സം​ഗീത സംവിധാനം ജേക്സ് ബിജോയ് ആണ്. എഡിറ്റിം​ഗ് സിദ്ദിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം മഷര്‍ ഹംസ, പി ആർ ഒ എ എസ് ദിനേശ്, മീഡിയ പ്രെമോഷൻ സീതാലക്ഷ്മി, മാർക്കറ്റിങ് ആന്‍ഡ് മാർക്കറ്റിങ് പ്ലാൻ ഒബ്സ്‌ക്യുറ, ഡിസൈൻ യെല്ലോ ടൂത്ത്. ചിത്രം ഉടൻ തിയറ്ററുകളില്‍ എത്തും.

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്