
വമ്പൻ പ്രൊമോഷനോടെ എത്തി തിയേറ്ററിൽ പരാജയപ്പെട്ട്, ഒടിടിയിലും വിമർശനം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭ ഭ ബ. തിയേറ്ററിൽ വലിയ വിവാദമായ രംഗങ്ങൾ ഒടിടിയിലെത്തിയപ്പോൾ നീക്കം ചെയ്തിരുന്നു. മോഹൻലാൽ ഒരു പ്രധാന വേഷത്തിലെത്തിയിട്ടും ചിത്രത്തിന് വലിയ നേട്ടമുണ്ടാക്കാനായില്ല. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് യൂട്യൂബർ അശ്വന്ത് കോക്ക് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മികച്ച സംവിധായകർ ഇനി ദിലീപിനൊപ്പം സിനിമ ചെയ്യാൻ സാധ്യതയില്ലെന്ന് അശ്വന്ത് കോക്ക്. അത്തരത്തിലുള്ള ആളുകളുമായി സഹകരിച്ചൽ മാത്രമേ കാര്യമുള്ളൂവെന്നും അല്ലാതെ ഭ ഭ ബ പോലെ പിള്ളേരെ കൊണ്ടുവന്ന് എഴുതിയിട്ട് കാര്യമില്ലെന്നും അശ്വന്ത് പറയുന്നു.
"മികച്ച ഫിലിം മേക്കേഴ്‌സ് ഇന്ന് ദിലീപിനൊപ്പം സിനിമ ചെയ്യാൻ സാധ്യതയില്ല. അങ്ങനെയുള്ള ക്രിയേറ്റേർസുമായി കൊളാബ് ചെയ്യണം. തരുൺ മൂർത്തി ദിലീപുമായി കൊളാബ് ചെയ്യുമോയെന്ന് എനിക്കറിയില്ല. അമൽ നീരദ്, ദിലീഷ് പോത്തൻ എന്നിവർ ദിലീപുമായി കൊളാബ് ചെയ്യുമോ. നമുക്ക് എഴുതി ഒപ്പിടാൻ പറ്റുന്ന ഡയറക്ടേർസ് അല്ലേ ഇവർ. അല്ലാതെ ദിലീപിന് വേണ്ടി ഭ ഭ ബ പോലെ രണ്ട് പിള്ളേരെ കൊണ്ട് വന്ന് എഴുതിയിട്ട് കാര്യമൊന്നുമില്ല. സത്യൻ അന്തിക്കാടിന്റെ മകൻ ദിലീപിനെ വെച്ച് പടം ചെയ്യുമോ?" അശ്വന്ത് പറയുന്നു.
"നമുക്കത്രയും വിശ്വാസമുള്ള സംവിധായകരുടെ പടം വരണം. അല്ലാതെ ദിലീപിന്റെ പടം എന്ന് പറഞ്ഞ് ആൾക്കാർ തിയറ്ററിൽ പോകുന്ന സിറ്റുവേഷനല്ല ഇപ്പോൾ. ഭ ഭ ബയിൽ തന്നെ ലാലേട്ടനെ കൊണ്ട് വന്നത് കൊണ്ടാണ് ആദ്യ ദിവസം ഇത്രയും ആൾക്കാർ പോയത്. ദിലീപ് മാത്രമുള്ള സിനിമയായിരുന്നെങ്കിൽ അത്ര ഹെെപ്പ് കിട്ടില്ല. ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പണ്ട് ദിലീപിനെ വെച്ച് പടം ചെയ്തവർ ഇപ്പോൾ ചെയ്യുന്നില്ല. പുള്ളിക്ക് അഭിനയിക്കാനറിയാത്തത് കൊണ്ടല്ലല്ലോ." അശ്വന്ത് പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അശ്വന്തിന്റെ പ്രതികരണം.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ