
പ്രണയദിനത്തിൽ ആരാധകരോട് പുതിയ സന്തോഷവാർത്ത പങ്കുവെച്ച് നടി പാർവതി വിജയ്. തന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് പാർവതി പങ്കുവെച്ചിരിക്കുന്നത്. പങ്കാളിയാകാൻ പോകുന്നയാളുടെ പേരോ മുഖമോ വെളിപ്പെടുത്താതെയാണ് പാർവതിയുടെ പോസ്റ്റ്. ആദ്യവിവാഹത്തിലെ മകൾ യാമികയെയും ചിത്രങ്ങളിൽ കാണാം.
''ഞങ്ങളുടെ രണ്ടാം ജീവിതം, ഞങ്ങളുടെ കുടുംബത്തിന്റെ ആശീർവാദത്തോടെ ആരംഭിക്കുന്നു. ഒരു സിംഗിൾ പേരന്റ് എന്ന നിലയിൽ ഒരാളെ വിവാഹം ചെയ്യുക വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഞങ്ങളെ നന്നായി നോക്കുന്ന ഒരു വ്യക്തിയെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ഈശ്വരനും, എന്റെ കുടുംബത്തിനും, ഒപ്പം നിന്ന ഞങ്ങളുടെ സുഹൃത്തുക്കൾക്കും നന്ദി. എന്റെ സ്വകാര്യതയിൽ ഇടപെടരുതെന്ന് മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് എന്റെ ജീവിതമാണ്, എന്റെ കഥയാണ്'', പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സഹോദരിയും നടിയുമായ മൃദുല വിജയ്‍യും നടി ഗോപിക അനിലും ഉൾപ്പെടെ പാർവതിക്ക് ആശംസകൾ അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
കുടുംബവിളക്ക് എന്ന സീരീയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങിയ നടിയാണ് പാർവതി വിജയ്. സീരിയൽ ക്യാമറാമാനായ അരുൺ ആയിരുന്നു പാർവതിയുടെ ആദ്യഭർത്താവ്. അരുണും മറ്റൊരു ജീവിതത്തിലേക്ക് കടന്ന് കഴിഞ്ഞു. സീരിയൽ നടി സായ് ലക്ഷ്മിയാണ് അരുണിന്റെ ഇപ്പോഴത്തെ പങ്കാളി. ഇരുവരും വിവാഹിതരായിട്ടില്ലെന്നും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ആരാധകരുടെ നിരന്തരമായ ചോദ്യങ്ങളെത്തുടർന്ന് സായ് ലക്ഷ്‍മി അറിയിച്ചിരുന്നു.
അഭിനയത്തിനു പുറമേ മോഡലിങ്ങിലും ബിസിനസിലും സജീവമാണ് പാർവതി വിജയ്. അടുത്തിടെയാണ് ചേച്ചി മൃദുലയ്ക്കൊപ്പം ചേർന്ന് സിസ് ബൈ എംപി എന്ന ക്ലോത്തിങ് ബ്രാൻഡ് പാർവതി ആരംഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ