
പുതുമുഖം ആകാശ് സെന്നിനെ (Akash Sen) നായകനാക്കി ഡോണ്‍ മാക്സ് (Don Max) രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന അറ്റ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ടെക്നോ ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിൻ്റെ പോസ്റ്റർ അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, നിഖില വിമൽ തുടങ്ങിയവർ ചേർന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്. കൊച്ചുറാണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിര്‍മ്മിക്കുന്ന ചിത്രം ഇൻ്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ്‍വര്‍ക്കുകളുമൊക്കെ ചർച്ച ചെയ്യുന്ന ഒരു ഹൈ ടെക്ക് ത്രില്ലര്‍ ആണ്.
ചിത്രത്തിൻ്റേതായി ഇതിനോടകം പുറത്തിറങ്ങിയ ടീസർ, മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോർമാറ്റിൽ ഇറങ്ങിയ ടീസര്‍ ആണെന്ന് അണിയറക്കാര്‍ പറയുന്നു. ഇന്ത്യയിൽ ആദ്യമായി റെഡ് വി റാപ്ടർ കാമറയിൽ പൂർണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ആകാശിനെ കൂടാതെ ഷാജു ശ്രീധർ, ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സുജിത്ത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മലയാളത്തിൽ ആദ്യമായാണ് ഡാർക്ക് വെബ് സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഒരു മുഖ്യധാര സിനിമ പുറത്തിറങ്ങുന്നത്.
ഛായാഗ്രഹണം രവിചന്ദ്രൻ, സംഗീതം ഇഷാൻ ദേവ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈൻ ബാദുഷ എൻ എം, പശ്ചാത്തല സംഗീതം ഹുമർ എഴിലൻ, ഷാജഹാൻ, വരികൾ വിനായക് ശശികുമാർ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം റോസ് റെജിസ്, ആക്ഷൻ കനൽക്കണ്ണൻ, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ നായർ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് ജെഫിൻ ബിജോയ്, പബ്ലിസിറ്റി ഡിസൈൻ മാമിജോ.
ALSO READ : വിജയ് സേതുപതി വീണ്ടും മലയാളത്തില്‍; '19 വണ്‍ എ' ഡയറക്റ്റ് ഒടിടി റിലീസ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ