വമ്പൻ അപ്‍ഡേറ്റ്, അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ അറ്റ്‍ലീ

Published : Jan 27, 2023, 03:44 PM IST
വമ്പൻ അപ്‍ഡേറ്റ്, അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാൻ അറ്റ്‍ലീ

Synopsis

'തുനിവ്' വൻ വിജയമായി പ്രദര്‍ശനം തുടരുമ്പോഴാണ് പുതിയ പ്രൊജക്റ്റിന്റെ അപ്‍ഡേറ്റുകള്‍ വരുന്നത്.

അജിത്ത് ആരാധകരെ ആവേശത്തിലാഴ്‍ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അറ്റ്‍ലീയും അജിത്തും ഒന്നിക്കുന്നു എന്നതാണ് വാര്‍ത്ത.  ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം 'ജവാനു' ശേഷം അറ്റ്‍ലീയുടെ സംവിധാനത്തില്‍ അജിത്ത് പ്രധാന കഥാപാത്രമാകുമ്പോള്‍ എ ആര്‍ റഹ്‍മാൻ ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിക്കും. 'എകെ 63' എന്ന വിശേഷണപ്പേരില്‍ ചിത്രത്തിന്റെ അപ്‍ഡേറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

'തുനിവ്' എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം 200 കോടി ക്ലബില്‍ ഇടം നേടിയിട്ടുണ്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്‍ജു വാര്യരാണ് 'തുനിവി'ലെ നായിക.

എച്ച് വിനോദ് തന്നെ തിരക്കഥയുമെഴുതിയ ചിത്രമായ 'തുനിവി'ന്റെ ഒടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലായിരിക്കും അജിത്ത് ചിത്രത്തിന്റെ സ്‍ട്രീമിംഗ് എന്ന് അറിയിച്ചിട്ടുണ്ട്. സ്‍ട്രീമിംഗ് എന്നായിരിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

വിഘ്‍നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'എകെ 62'ലാണ് അജിത്ത് ഇനി നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: 'മാര്‍ക്ക് ആന്റണി' രസിപ്പിക്കും, വിശാല്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു