
അട്ടപ്പാടിയിലെ ഗോത്രഭാഷകളിൽ സിനിമകൾ ചെയ്ത് ഓസ്‌കർ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുകയും നിരവധി ദേശീയ, അന്തർദേശീയ അവാർഡുകൾ നേടി ശ്രദ്ധേയനാവുകയും ചെയ്ത സംവിധായകന്‍ വിജീഷ് മണിയുടെ പുതിയ ചിത്രമാണ് 'അട്ടപ്പാടി - ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്'. ഡോക്യുഫിക്ഷന്‍ ചിത്രമാണ് ഇത്. അട്ടപ്പാടിയിലെ ഗോത്ര വൈദ്യത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. "അട്ടപ്പാടി താഴ്‌വരയിൽ മറഞ്ഞു കിടക്കുന്ന ദൈവിക സാന്ത്വനമായ ഗോത്ര വൈദ്യ വിജ്ഞാനം ലോകത്തിന് മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സിനിമ ഒരുക്കിട്ടുള്ളത്", വിജീഷ് മണി പറയുന്നു.
അട്ടപ്പാടി ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ് എന്ന ഡോക്യുഫിക്ഷൻ സിനിമ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിലെ ആഹ്ളാദം അഗളി ഐടിഡിപി ഓഫീസിൽ കേക്ക് മുറിച്ച് ആഘോഷിച്ചു. ഐടിഡിപി അസിസ്റ്റന്‍റ് പ്രൊജക്ട് ഓഫീസർ എം കന്തസ്വാമി, അഗളി പഞ്ചായത്ത് അദ്ധ്യക്ഷൻ ഷിബു സിറിയക് ഷോളയൂർ, പഞ്ചായത്ത് അംഗം ജി ഷാജു, സംവിധായകൻ വിജീഷ് മണി, അജിത്ത് ഷോളയൂർ, വഞ്ചിയമ്മ, വടുകിയമ്മ, കെ ശിവാനി എന്നിവർക്കൊപ്പം മറ്റു ഗോത്രകലാകാരന്മാരും ചടങ്ങിൽ പങ്കെടുത്തു. സിനിമ ഈ മാസം 27 ന് ഗോവയിൽ ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവെൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിക്കും.
ഇത് മൂന്നാം തവണയാണ് വിജീഷ് മണിയുടെ ചിത്രം ഇൻ്റർനാഷ്ണൽ ഫിലിം ഫെസ്റിവെൽ ഓഫ് ഇന്ത്യയിലേക്ക് സെലക്ട് ചെയ്യപ്പെടുന്നത്. വിജീഷ് മണിയുടെ സിനിമകളിലെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഷയങ്ങൾ മഖൻലാൽ ചതുർവേദി സർവകലാശാല വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം പഠനവിഷയമാക്കി തയ്യാറാക്കിയ ഗവേഷണ പ്രബന്ധം യു.ജി.സി കെയർ ജേണലിൽ പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമാണ്. ഒമാനി കവിയും നടനുമായ സുൽത്താൻ അഹമ്മദ് അൽ മെഹ്‌മൂദി, വിജീഷ് മണി, തങ്കരാജ് കട്ടെക്കാട്, മധുസൂദനൻ, മുരുകൻ, അയ്യപ്പൻ, വടികിയമ്മ, നഞ്ചിയമ്മ, വഞ്ചിയമ്മ, ശിവാനി, കൃഷ്ണവേണി, ശെൽവി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം ശരത്, കുമാർ, മുരുകേഷ്, ജിമോൻ ജോർജ്, എഡിറ്റിംഗ് ബി ലെനിൻ, സൗണ്ട് ഡിസൈൻ ഗണേഷ് മാരാർ, തിരക്കഥ അജിത് ഷോളയൂർ, ഗാനരചന സുൽത്താൻ അഹമ്മദ് അൽ മെഹ്മൂദി, സംഗീതം വിജിഷ് മണി, പശ്ചാത്തല സംഗീതം മിഥുൻ മലയാളം, പ്രൊഡക്ഷൻ കൺട്രോളർ റോജി പി കുര്യൻ, ലൊക്കേഷൻ മാനേജർ രാമദാസ് അട്ടപ്പാടി. പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ