ഞാൻ മാത്രം ആക്രമിക്കപ്പെടുന്നു, അത് എന്താ അങ്ങനെ എന്ന് മനസ്സിലാകുന്നില്ല.

ബിഗ് ബോസ് ഹൗസിൽ കൊമ്പനും ഷിജിനും ഇടയിലുണ്ടായ തെറ്റിദ്ധാരണക്കും പിണക്കത്തിനും താൻ കാരണമല്ലെന്നും തന്റെ ഭാഗത്തു നിന്നും അറിയാതെ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയുന്നു‌ എന്നും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നാദിറ മെഹ്റിൻ. ഷിജിനല്ല, ഷിജിന്റെ ടോക്സിക് പിആർ ആണ് കൊമ്പന്റെ അക്കൗണ്ട് പൂട്ടിച്ചത് എന്ന കാര്യം മാത്രമാണ് താൻ സംസാരിച്ചത് എന്നും അതിന്റെ പേരിൽ ഷിജിനും കൊമ്പനും തമ്മിലുള്ള കോമ്പോ നഷ്ടപ്പെടുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും നാദിറ പറയുന്നു.

''വർഷങ്ങളായി പരിചയുമുള്ള എന്നെ പിആർ മാത്രമായി ചിത്രീകരിക്കരുത്. ഒരു ഫാമിലി മെമ്പർകൂടിയാണ് ഞാൻ. അവൻ ഒന്നാം സ്ഥാനം കിട്ടണം എന്ന് മാനസികമായി ആഗ്രഹിച്ചു പോയി. ലാലേട്ടൻ പറഞ്ഞത് തന്നെയാണ് ഞാനും പറയാൻ ശ്രമിച്ചതും. എല്ലാ സീസണുകളിലും ബിഗ് ബോസ് സോഷ്യൽ മീഡിയ വാർ നടക്കുമ്പോൾ അതിന്റെ ടോക്സിക് പിആറുകൾ കാരണം ഇരയാക്കപ്പെടുന്ന കൂട്ടത്തിൽ അവനും ഭീഷണി ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അതിന് വേണ്ടി സംസാരിച്ചത്. അത് പിആറുകൾക്കപ്പുറം അവനെ ഇഷ്ടപ്പെടുന്ന ആളുകളെ പറ്റി അല്ല. മറിച്ച് ടോക്സിക് ഇടപെടൽ നടത്താൻ പ്ലാൻ ചെയ്യുന്നത് അറിഞ്ഞിട്ടും ഒരു കരുതലും എടുത്തില്ല എന്ന് മാത്രമല്ല ആരേം അറിയിച്ചതുമില്ല. അത് നേരിട്ട് കാണുകയും ഇപ്പോൾ അനുഭവിക്കുകയും ചെയ്തു. കൊമ്പന്റെ ശരി തെറ്റുകൾ ചൂടികാണിക്കുകയും അത് പോലെ എല്ലാ മത്സരാർത്ഥികളോടും ഒരു പോലെ ഇങ്ങനെ ഇടപെടാൻ കഴിഞ്ഞു എന്ന് മനസിലാക്കിയ ഞാൻ പുറത്ത് വന്നിട്ട് കാണുന്നത് ഒരു ഒറ്റ ചോദ്യത്തിൽ ഞാൻ മോശമാക്കി ചിത്രീകരിക്കപ്പെടുകയാണ്. ലാലേട്ടൻ പറഞ്ഞ കാര്യം ഞാനും പറയുന്നു. ഞാൻ മാത്രം ആക്രമിക്കപ്പെടുന്നു. അത് എന്താ അങ്ങനെ എന്ന് മനസ്സിലാകുന്നില്ല. എന്തായാലും ആരുടയൊക്കയോ പ്ലാനുകളിൽ ആക്രമിക്കപ്പെടുന്നു. എന്നെക്കാൾ വിഷയത്തിൽ നേരിട്ട് കൂടുതൽ ഇടപെട്ടവർ സേഫ് ആണ് എന്ന് കണ്ടതിൽ സന്തോഷം. അവരും എന്നെപ്പോലെ ആക്രമിക്കപ്പെടാതിരിക്കട്ടെ'', എന്നാണ് വീഡിയോയ്ക്കൊപ്പം നാദിറ കുറിച്ചത്.