സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

Published : Apr 07, 2025, 08:37 AM IST
സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവാല

Synopsis

സുനിൽ സംവിധാനം ചെയ്യുന്ന 'കേക്ക് സ്റ്റോറി'യുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. 

കൊച്ചി: സംവിധായകന്‍ സുനില്‍ ഒരുക്കുന്ന 'കേക്ക് സ്റ്റോറി' എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ വെച്ചാണ് കേന്ദ്ര സാമൂഹ്യനീതി−ശാക്തികരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാല സിനിമയുടെ ഓഡിയോ ലോഞ്ച് നിർവ്വഹിച്ചത്. റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ സെക്രട്ടറി ജനറലും സംവിധായകനും നിർമ്മാതാവും എഴുത്തുകാരനുമായ ഡോ. രാജീവ് മേനോൻ, റിപ്ലബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്‍റും നിർമ്മാതാവും എഴുത്തുകാരനുമായ നുസറത്ത് ജഹാൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. 

താരങ്ങളായ ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, നീന കുറുപ്പ്, ഷീലു എബ്രഹാം, അരുൺ കുമാർ, വേദ സുനിൽ, ആദം അയൂബ്, അൻസാർ കലാഭവൻ, ജനനി സത്യജിത്ത്, ഗോവിന്ദ് നാരായൺ, സംവിധായകരായ കണ്ണൻ താമരക്കുളം, സർജുലൻ, സംഗീത സംവിധായകരായ ജെറി അമൽദേവ്, റോണി റാഫേൽ, ഗാനരചയിതാവ് സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ എൻ എം ബാദുഷ, തിയേറ്റർ ഉടമ രാഗം സുനിൽ, നിർമ്മാതാക്കളായ ബിന്ദു സുനിൽ, ജയന്ത്കുമാർ അമൃതേശ്വരി തുടങ്ങിയവർ ചടങ്ങിന്‍റെ ഭാഗമായിരുന്നു. 

ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിന്‍റെ ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് കേക്ക് സ്റ്റോറി നിർമ്മിക്കുന്നത്. മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരുക്കിയ സുനില്‍ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കേക്ക് സ്റ്റോറി. സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്‍റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് കേക്ക് സ്റ്റോറി. 'പന്ത്രണ്ടു മണിയും പതിനെട്ടു വയസ്സും' എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്. 

ഈസ്റ്റർ റിലീസായാണ് 'കേക്ക് സ്റ്റോറി' തീയറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്‍റണി,ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 

കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ, മ്യൂസിക്: ജെറി അമൽദേവ്, എസ് പി വെങ്കിടേഷ്, എഡിറ്റർ: എംഎസ് അയ്യപ്പൻ നായർ, പ്രൊഡക്ഷൻ ഡിസൈനർ: എന്‍എം ബാദുഷ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാള, വരികൾ: വിനായക് ശശികുമാർ, സന്തോഷ് വർമ്മ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടി, സ്റ്റില്‍സ്: ഷാലു പേയാട്, പിആര്‍ഒ: ആതിര ദിൽജിത്ത്, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്: ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം.

എന്തുകൊണ്ട് 'ആലപ്പുഴ ജിംഖാന': റിലീസ് ദിനം അടുക്കുമ്പോള്‍ എണ്ണിപ്പറയാന്‍ കാരണങ്ങള്‍ ഏറെ

എല്ലാം ഓകെയാക്കി, എന്നും എപ്പോഴും, സ്നേഹപൂര്‍വ്വം: എല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി ആന്‍റണി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കന്നഡ മള്‍ട്ടി സ്റ്റാര്‍ ചിത്രം ഒടുവില്‍ ഒടിടിയില്‍ എത്തി
'ഈ വിഷയം നിങ്ങളുമായി സംസാരിക്കണമെന്ന് തോന്നി', നിലപാട് വ്യക്തമാക്കി മസ്‍താനി