ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'അവതാര്‍: ദ വേ ഓഫ് വാട്ടര്‍'. ജെയിംസ് കാമറൂണ്‍ ചിത്രത്തില്‍ എന്തൊക്കെ ദൃശ്യ വിസ്‍മയങ്ങളായിരിക്കും എന്ന് അറിയാൻ ആരാധകര്‍ കാത്തിരിക്കുകയാണ്. 'അവതാര്‍ 2' ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതാണ് ട്രെയിലറടക്കമുള്ള പ്രമോഷണല്‍ മെറ്റീരിയലുകള്‍. ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ചിത്രത്തിന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
കടലിനടിയിലെ മായികാലോകം തീര്‍ച്ചയായും വിസ്‍മയിപ്പിക്കും എന്ന ഉറപ്പാണ് 'അവതാര്‍: ദ വേ ഓഫ് വാട്ടറി'ന്റെ പുതിയ ട്രെയിലറും നല്‍കുന്നത്. 'അവതാർ- ദ വേ ഓഫ് വാട്ടർ' ഡിസംബര്‍ 16ന് തിയറ്ററുകളിലെത്തും. ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് 'അവതാർ- ദ വേ ഓഫ് വാട്ടർ' റിലീസ് ചെയ്യുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
'അവതാർ 2'ന്റെ കഥ പൂർണമായും 'ജേക്കി'നെയും 'നെയിത്രി'യെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂൺ പറയുന്നത്. 'നെയിത്രി'യെ വിവാഹം കഴിക്കുന്ന 'ജേക്ക്' ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ 'ജേക്കും', 'നെയിത്രി'യും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് 'അവതാർ 2' കാഴ്‍ചയുടെ വിസ്‍മയലോകം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1832 കോടി രൂപയാണ് നിർമാണ ചെലവ്.
'അവതാര്‍' എന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്‍തത് 2009 ലാണ് . സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു. ശേഷം 2012ലാണ് അവതാറിന് തുടർഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. അന്നുതന്നെ ചിത്രങ്ങളുടെ റിലീസും അദ്ദേഹം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് കൊവിഡ് മഹാമാരി പടര്‍ന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് താളം തെറ്റിയതിനാല്‍ പ്രതീക്ഷപോലെ തുടര്‍ ഭാഗങ്ങള്‍ റിലീസ് ചെയ്യാൻ സാധ്യതയില്ല.
Read More: 'കൈതി 2'ന്റെ അപ്ഡേറ്റുമായി നടൻ കാര്‍ത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ