തിയറ്ററുകളില്‍ എത്തിയിട്ട് 36 ദിനങ്ങള്‍; പൊട്ടിച്ചിരിപ്പിക്കാന്‍ ആ ചിത്രം ഒടിടിയില്‍, ഇപ്പോള്‍ കാണാം

Published : Nov 14, 2025, 08:49 AM IST
Avihitham malayalam movie released on ott senna hegde jio hotstar

Synopsis

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'അവിഹിതം' എന്ന പുതിയ മലയാള ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു

മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍. യുവനടന്മാരായ ഉണ്ണി രാജ, രഞ്ജിത്ത് കങ്കോൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത അവിഹിതം എന്ന ചിത്രമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒക്ടോബര്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു മാസത്തിന് ഇപ്പുറമാണ് ചിത്രം സ്ട്രീമിംഗിന് എത്തിയിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ അര്‍ധരാത്രി ചിത്രം പ്രദര്‍ശനം ആരംഭിച്ചു. 1.45 മിനിറ്റ് ആണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.

ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം അംബരീഷ് കളത്തറ, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്ന് എഴുതുന്നു. ഇഫോർ എക്സ്പെരിമെന്റ്സ്, ഇമാജിൻ സിനിമാസ്, മാരുതി ടാക്കീസ് (മുകിൽ) എന്നീ ബാനറിൽ മുകേഷ് ആർ മേത്ത, ഹാരിസ് ദേശം, പി ബി അനീഷ്, സി വി സാരഥി, സെന്ന ഹെഗ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രൻ, രമേഷ് മാത്യൂസ്, ക്രിയേറ്റീവ് ഡയറക്ടർ ശ്രീരാജ് രവീന്ദ്രൻ, എഡിറ്റർ സനാത് ശിവരാജ്.

സംഗീതം ശ്രീരാഗ് സജി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുധീഷ് ഗോപിനാഥ്, കല കൃപേഷ് അയ്യപ്പൻകുട്ടി, അക്ഷൻ അംബരീഷ് കളത്തറ, ലൈൻ പ്രൊഡ്യൂസർ ശങ്കർ ലോഹിതാക്ഷൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ദേവ്, റെനിത് രാജ്, കോസ്റ്റ്യൂം ഡിസൈൻ മനു മാധവ്, മേക്കപ്പ് രഞ്ജിത്ത് മനാലിപ്പറമ്പിൽ, സൗണ്ട് ഡിസൈൻ രാഹുൽ ജോസഫ്, സേഥ് എം ജേക്കബ്, ഡിഐ എസ് ആർ ആക്ഷൻ ഫ്രെയിംസ് മീഡിയ, വിഎഫ്എക്സ് റാൻസ് വിഎഫ്എക്സ് സ്റ്റുഡിയോ, സിങ്ക് സൗണ്ട് ആദർശ് ജോസഫ്, മാർക്കറ്റിംഗ് കാറ്റലിസ്റ്റ്, ടിൻഗ്, ഓൺലൈൻ മാർക്കറ്റിംഗ് ടെൻജി മീഡിയ, സ്റ്റിൽസ് ജിംസ്ദാൻ, ഡിസൈൻ അഭിലാഷ് ചാക്കോ. ഇഫോർ എക്സ്പിരിമെന്റ്സ് റിലീസ് ആയിരുന്നു ചിത്രത്തിന്‍റെ വിതരണം.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

30-ാമത് ഐഎഫ്എഫ്കെ: ഹോമേജ് വിഭാഗത്തില്‍ വാനപ്രസ്ഥം, നിര്‍മ്മാല്യം, കുട്ടിസ്രാങ്ക് ഉൾപ്പടെ 11 ചിത്രങ്ങള്‍
'ഇത് സിനിമ മാത്രമല്ല, ലെ​ഗസിയാണ്, വികാരമാണ്'; 'പടയപ്പ' റീ റിലീസ് ​ഗ്ലിംപ്സ് വീഡിയോ എത്തി