
അജിത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായുള്ള (Valimai) കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എച്ച് വിനോദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ 'വലിമൈ' ചിത്രവുമായി ബന്ധപ്പെട്ട് പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
മലയാളിയും ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ഓഡിയോഗ്രാഫര്‍ ആയ ദേശീയ അവാര്‍ഡ് ജേതാവ് എം ആര്‍ രാജകൃഷ്‍ണനാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. വലിമൈയുടെ സൗണ്ട് മിക്സിംഗ് ഘട്ടത്തില്‍ അജിത്തിനും സംവിധായകൻ എച്ച് വിനോദിനും ഒപ്പം എടുത്ത ഫോട്ടോയാണ് ഇതെന്നാണ് വ്യക്തമാകുന്നത്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയായ ഫോര്‍ ഫ്രെയിംസില്‍ നിന്നുള്ള ഫോട്ടോയാണ് ഇത്. 'വലിമൈ' എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനിംഗ് സച്ചിൻ സുധാകരനും ഹരിഹരനും ചേര്‍ന്നാണ്.
ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്.
ഫെബ്രുവരി 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുകയെന്നാണ് അറിയിച്ചിരിക്കുന്നത്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് വലിമൈക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.