at (@) Movie : ഡോണ്‍ മാക്സ് ചിത്രം 'അറ്റ്', ദുരൂഹതകളുമായി ടൈറ്റില്‍ പോസ്റ്റര്‍

Web Desk   | Asianet News
Published : Feb 11, 2022, 03:57 PM IST
at (@) Movie : ഡോണ്‍ മാക്സ് ചിത്രം 'അറ്റ്', ദുരൂഹതകളുമായി ടൈറ്റില്‍ പോസ്റ്റര്‍

Synopsis

ആകാശ് സെന്നാണ് ചിത്രത്തില്‍ നായകനാകുന്നത്.

ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. 'അറ്റ്' (at movie)എന്നാണ് ചിത്രത്തിന്റെ പേര്. ഡോണ്‍ മാക്സ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം. രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അന്തരിച്ച പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകന്‍ ആകാശ് സെന്‍ (ഫോട്ടോയില്‍ കാണാം) ആദ്യമായി നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഷാജു ശ്രീധറും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

കൊച്ചുറാണി പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. എൻ എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രശാന്ത് നാരായണന്‍ പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്.

ചീഫ് അസോസിയേറ്റ് മനീഷ് ഭാര്‍ഗവന്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍,  ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, പിആര്‍ഒ ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് ജെഫിന്‍ ബിജോയ്, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര്‍ നായര്‍. കനല്‍ കണ്ണനാണ് ചിത്രത്തിന്റെ ആക്ഷൻ. ഇഷാന്‍ ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'പത്ത് കല്‍പനകള്‍' എന്ന ചിത്രത്തിലൂടെയാണ് ഡോണ്‍ മാക്സ് ആദ്യമായി സംവിധായകനാകുന്നത്.

PREV
click me!

Recommended Stories

സംവിധാനം പ്രശാന്ത് ഗംഗാധര്‍; 'റീസണ്‍ 1' ചിത്രീകരണം പൂര്‍ത്തിയായി
അഭിമന്യു സിംഗും മകരന്ദ് ദേശ്പാണ്ഡെയും വീണ്ടും മലയാളത്തില്‍; 'വവ്വാൽ' പൂർത്തിയായി