Keerthy Suresh : സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു; മീര ജാസ്മിനെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

Web Desk   | Asianet News
Published : Feb 11, 2022, 04:50 PM IST
Keerthy Suresh : സ്ക്രീനിൽ കാണാൻ കാത്തിരിക്കുന്നു; മീര ജാസ്മിനെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

Synopsis

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. 

ലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ(Meera Jasmine). ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് കീർത്തി സുരേഷ്(keerthy suresh). 

“മീര ജാസ്മിൻ, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” എന്നാണ് കീർത്തി ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. താരത്തിന്റെ പോസ്റ്റിന് മീര നന്ദിയും അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. പിന്നാലെ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മകൾ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയാണ് മീരാ ജാസ്‍മിന്‍ എത്തുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മകള്‍ എന്ന പുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. മീരാ ജാസ്‍മിന് പ്രാധാന്യമുള്ള കഥാപാത്രമാണ് മകളിലേത് എന്നാണ് റിപ്പോര്‍ട്ട്.

PREV
click me!

Recommended Stories

'ഗുമ്മടി നർസയ്യയെ പോലെ എന്റെ പിതാവും ജനങ്ങളെ സേവിച്ചു'; പൂജ ചടങ്ങിൽ വികാരഭരിതനായി ശിവരാജ് കുമാർ
മധുരയിലും മലപ്പുറത്തും മാണ്ഡ്യയിലും നിന്ന് വരുന്ന സിനിമകളാണ് യഥാർത്ഥത്തിൽ ദേശീയ സാംസ്കാരിക അടയാളങ്ങൾ: കമൽ ഹാസൻ