
കൊച്ചി: നവാഗതനായ ഇർഷാദ് പരാരി രചനയും സംവിധാനവും നിർവഹിച്ചു സൗബിൻ ഷാഹിർ,ബിനു പപ്പു,നസ്ലിൻ നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന "അയൽവാശി"യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. ജേക്ക്സ് ബിജോയ് സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത് Mu.Ri ആണ്. അഖിൽ ജെ ചാന്ദ്,മുൻഷിൻ പരാരി,ജേക്ക്സ് ബിജോയ് എന്നിവർ ചേർന്നു ആലപിച്ച "ചൂയിങ്ഗം ചവിട്ടി" എന്ന തുടങ്ങുന്ന പാട്ട് ആണ് പുറത്തിറങ്ങിയിരിക്കുന്നത്.
ആദ്യം ഈ പാട്ടിന്റെ ലിറിക്സ് വീഡിയോ റിലീസ് ആയിരുന്നു അത് സോഷ്യൽ മീഡിയയിൽ വലിയ തരംഗം ആയിരുന്നു.വീഡിയോ സോങ് കൂടി റിലീസ് ആയത് യുവാക്കൾക്ക് ഇടയിൽ വീണ്ടും ട്രെൻഡ് ആയി മാറും എന്നു ഉറപ്പാണ്. ഒരു മുഴുനീള ഫാമിലി കോമഡി എന്റർടെയ്നറായി ആണ് ഇർഷാദ് പരാരി ഈ ചിത്രം ഒരുക്കുന്നത്.
തല്ലുമാലയുടെ വൻ വിജയത്തിനുശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് "അയൽവാശി" നിർമിക്കുന്നത്. അതോടൊപ്പം തല്ലുമാലയുടെ തിരക്കഥാകൃത്തുക്കളിലൊരാളും ഇർഷാദിന്റെ സഹോദരനുമായ മുഹസിൻ പരാരിയും "അയൽവാശി" എന്ന ചിത്രത്തിന്റെ നിർമാണ പങ്കാളിയാണ്.
സൗബിനും നിഖില വിമലിനും ബിനു പപ്പുവിനും നസ്ലിനും ഒപ്പം ജഗദീഷ്, കോട്ടയം നസീർ, ഗോകുലൻ,ലിജോ മോൾ ജോസ്, അജ്മൽ ഖാൻ, സ്വാതി ദാസ്, അഖില ഭാർഗവൻ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തിൽ ഉണ്ട്. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിക്കുന്നു.ജേക്സ് ബിജോയ് സംഗീത സംവിധാനം ഒരുക്കുന്നു.
എഡിറ്റർ സിദ്ധിഖ് ഹൈദർ, പ്രൊജക്ട് ഡിസൈൻ ബാദുഷ മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. പിആർഓ-എ.എസ് ദിനേശ് മീഡിയ പ്രെമോഷൻ-സീതാലക്ഷ്മി, മാർക്കറ്റിങ് & മാർക്കറ്റിങ് പ്ലാൻ-ഒബ്സ്‌ക്യുറ ഡിസൈൻ-യെല്ലോ ടൂത്ത്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. പെരുന്നാൾ റിലീസായി ഏപ്രിൽ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
മാധവ് നായകനാകുന്ന 'കുമ്മാട്ടിക്കളി'; ഫസ്റ്റ് ലുക്ക് പുറത്ത്, അഭിമാനമെന്ന് സുരേഷ് ഗോപി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ