വിജയചിത്രങ്ങൾ സാക്ഷി, 75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; ഗ്ലോബൽ റിലീസായി ആസാദി

Published : May 20, 2025, 12:08 PM IST
വിജയചിത്രങ്ങൾ സാക്ഷി, 75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; ഗ്ലോബൽ റിലീസായി ആസാദി

Synopsis

മലയാള സിനിമാചരിത്രത്തിലെ പ്രമുഖ സ്ഥാപനമായ സെൻട്രൽ പിക്ചേഴ്സിന്റെ 75-ാം വാർഷികത്തിൽ പുറത്തിറങ്ങുന്ന ത്രില്ലർ ചിത്രമാണ് ആസാദി. ജയിൽ ബ്രേക്ക് കഥ പറയുന്ന ചിത്രം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

കൊച്ചി: മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെ൯ട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു. ഇ൯ഡസ്ട്രിക്ക് അകത്തും പുറത്തും ഏറെ പ്രതീക്ഷ ഉയർന്ന ചിത്രത്തിന് വിപുലമായ ഗ്ലോബൽ റിലീസാണ് സെ൯ട്രൽ ഒരുക്കുന്നത്. 

1950ൽ തിക്കുറിശ്ശി സുകുമാര൯ നായർ നായകനായി, വി.എസ്.രാഘവ൯ സംവിധാനം ചെയ്ത ചന്ദ്രിക എന്ന സിനിമയിലാണ് സെ൯ട്രൽ പിക്ച്ചേഴ്സ് ഈ ചരിത്രയാത്ര തുടങ്ങിയത്. അതിന് ശേഷം നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ക്ലാസിക് സിനിമകൾ ഏറെ കമ്പനി കാഴ്ചക്കാരുടെ മുന്നിലെത്തിച്ചു. കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം , ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ്‌ ഹോട്ടല്, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ.. ഈ നിര കണ്ടാലറിയാം സെ൯ട്രലിന്റെ സിനിമകളുടെ മികവ്. 

അവിടെയും തീരുന്നില്ല ആ നിര. പിന്നാലെ രണ്ട് ത്രില്ലർ സിനിമകളുമായി സെ൯ട്രലെത്തി. മുംബൈ പൊലീസും അഞ്ചാം പാതിരയും. വലിയ വിജയങ്ങളായ അയ്യപ്പനും കോശിയും, തണ്ണാർ മത്ത൯ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നീ ചിത്രങ്ങൾ പിന്നാലെയെത്തി. ഏറ്റവുമൊടുവിലായ നസ്ലന്റെ സൂപ്പർ ഹിറ്റായ ആലപ്പുഴ ജിംഖാന തീയേറ്ററിലെത്തിച്ചതും സെ൯ട്രല് പിക്ച്ചേഴ്സ് തന്നെ. ആ നിരയിലേക്കാണ് ആസാദിയുടെ വരവ്. 

വ൯ ഹിറ്റായ അഞ്ചാം പാതിരയ്ക്കുശേഷം സെ൯ട്രലൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരുജയിൽ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും എന്നതുതന്നെയാണ് അണിയറക്കാർ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെ൯ട്രല് ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങൾക്കും ആവശ്യക്കാരേറെ. 

ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക. നവാഗതനായ ജോ ജോർജാണ് സംവിധായക൯. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.  

റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദിനങ്ങൾ കടന്നുപോയി, 11 മാസവും കടന്നുപോയി ! മമ്മൂട്ടിയുടെ ആ 19 കോടി പടം ഇനി ഒടിടിയിലേക്ക്, ഒഫീഷ്യൽ
'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി