'ആറാട്ട്' റിലീസ് എന്ന്? ബി ഉണ്ണികൃഷ്‍ണന്‍ വ്യക്തമാക്കുന്നു

Published : Oct 03, 2021, 01:22 PM IST
'ആറാട്ട്' റിലീസ് എന്ന്? ബി ഉണ്ണികൃഷ്‍ണന്‍ വ്യക്തമാക്കുന്നു

Synopsis

തിയറ്ററുകള്‍  തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ (Movie Theatres in Kerala) ഈ മാസം 25 മുതല്‍ തുറക്കാമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇന്നലെയാണ് വന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ (Covid 19 Protocols) ഉറപ്പാക്കിക്കൊണ്ട്, 50 ശതമാനം സീറ്റുകളിലേക്കുള്ള കാണികളുടെ പ്രവേശനത്തിനാണ് അനുമതി ആയിരിക്കുന്നത്. എന്നാല്‍ വലിയ മുടക്കുമുതലുള്ള ചിത്രങ്ങള്‍ ഉടന്‍ തിയറ്ററുകളിലെത്താന്‍ സാധ്യതയില്ല. 50 ശതമാനം സീറ്റിലെ പ്രവേശനം തങ്ങള്‍ക്ക് നഷ്‍ടം സമ്മാനിക്കുമെന്നാണ് വലിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളുടെ ആശങ്ക. 100 കോടി ബജറ്റ് ചിത്രം 'മരക്കാറി'ന്‍റെ (Marakkar Arabikadalinte Simham) നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ (Antony Perumbavoor) ഇക്കാര്യം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ചലച്ചിത്ര വ്യവസായത്തിന് പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് മോഹന്‍ലാല്‍ തന്നെ നായകനാവുന്ന 'ആറാട്ട്' (Aaraattu). ഈ ചിത്രത്തിന്‍റെ റിലീസിനെക്കുറിച്ചും ഇപ്പോള്‍ പറയാനില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ (B Unnikrishnan) പറയുന്നു.

ALSO READ: തിയറ്ററുകള്‍ തുറന്നാലും 'മരക്കാര്‍' ഉടനില്ല; 50 ശതമാനം പ്രവേശനം നഷ്‍ടമുണ്ടാക്കുമെന്ന് ആന്‍റണി പെരുമ്പാവൂര്‍

"സംസ്ഥാനത്ത്‌ തിയറ്ററുകൾ തുറക്കാൻ പോവുന്ന സാഹചര്യത്തിൽ 'ആറാട്ടി'ന്‍റെ റിലിസിനെക്കുറിച്ച്‌ മാധ്യമങ്ങളും സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ആളുകളും പ്രേക്ഷകരും ചോദിച്ചു കൊണ്ടിരിക്കുന്നു. ആറാട്ട്‌ തിയറ്ററുകളിൽ റിലിസ്‌ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. എന്നാൽ, വലിയ മുതൽമുടക്കുള്ള ഒരു സിനിമ റിലിസ്‌ ചെയ്യുന്നതിനു മുൻപ്‌ സാഹചര്യങ്ങൾ കണിശമായി വിലയിരുത്തേണ്ടതുണ്ട്‌. അതുകൊണ്ട്‌ തന്നെ നവംബർ മാസത്തോട്‌ കൂടി മാത്രമേ ആറാട്ട്‌ എന്ന് തിയറ്ററുകളിൽ എത്തുമെന്നത്‌ പറയാൻ സാധിക്കൂ. പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി", ബി ഉണ്ണികൃഷ്‍ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

അതേസമയം സിനിമാ തിയറ്ററുകള്‍  തുറക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുമായി കൂടിയാലോചന നടത്തുമെന്ന് സാംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. തിയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുമെന്നും വിനോദ നികുതിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗമാണ് തിയറ്റര്‍ തുറക്കുന്നതടക്കമുള്ള കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ആറ് മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ തിയറ്ററുകള്‍ തുറക്കുന്നത്. ജീവനക്കാര്‍ക്കും പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന് നിബന്ധനയുണ്ട്. തിയറ്റര്‍ ഹാളിലെ എസിയും പ്രവര്‍ത്തിപ്പിക്കാം. 

ALSO READ: തിയറ്റര്‍ തുറക്കല്‍; സിനിമാ സംഘടനകളുമായി കൂടിയാലോചനയ്ക്ക് മന്ത്രി സജി ചെറിയാന്‍

വലിയ ചിത്രങ്ങള്‍ തുടക്കത്തില്‍ മാറിനില്‍ക്കുന്ന സാഹചര്യത്തില്‍ മലയാളത്തില്‍ നിന്ന് കാവൽ, അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളാണ് ആദ്യം റിലീസിന് പ്രതീക്ഷിക്കുന്നത്. ദീപാവലിക്ക് അന്യഭാഷകളിൽ നിന്ന് വന്‍ താരചിത്രങ്ങളൊക്കെ എത്തുന്നുണ്ട്. രജനീകാന്ത് ചിത്രം അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ അക്കൂട്ടത്തിലുണ്ട്. ആളുകൾ എത്തുന്നുണ്ടോ എന്ന് നോക്കി, സർക്കാരിന്‍റെ കൂടുതൽ ഇളവ് പ്രഖ്യാപനം കണക്കിലെടുത്താവും മലയാളത്തിലെ ബിഗ് ബജറ്റ് സിനിമകൾ തിയേറ്ററിൽ എത്തുക.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

49-ാമത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്; അപേക്ഷ ഫെബ്രുവരി 5 വരെ സമർപ്പിക്കാം
15 കോടിയിൽ തുടക്കം, അവസാനം എത്ര കിട്ടി? കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി