'മൂന്ന് ഇതിഹാസങ്ങൾക്കൊപ്പം'; ആറാട്ട് ​ലൊക്കേഷൻ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ

Web Desk   | Asianet News
Published : Jan 13, 2021, 07:34 PM ISTUpdated : Jan 13, 2021, 07:54 PM IST
'മൂന്ന് ഇതിഹാസങ്ങൾക്കൊപ്പം'; ആറാട്ട് ​ലൊക്കേഷൻ ചിത്രവുമായി ബി ഉണ്ണികൃഷ്ണൻ

Synopsis

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. 

ലയാള സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ്'ആറാട്ട്'. 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളും ചിത്രങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണൻ പങ്കുവച്ച സിനിമയിലെ ഒരു ​ഗാനരം​ഗ ചിത്രമാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

മോഹന്‍ലാല്‍, നെടുമുടി വേണു, കലാമണ്ഡലം ഗോപി ആശാന്‍ എന്നിവർക്കൊപ്പമുളള ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ മൂന്ന് അതുല്യ പ്രതിഭകള്‍ ഒരുമിക്കുന്ന ​ഗാനരം​ഗം ചിത്രീകരിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമെന്നാണ് ഉണ്ണികൃഷ്ണന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Working with these three living legends in a song sequence of #Aaraattu was a great honour and sheer joy!

Posted by Unnikrishnan B on Tuesday, 12 January 2021

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളായ ദേവാസുരം, ആറാം തമ്പുരാന്‍,നരസിംഹം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും വരിക്കാശ്ശേരിമനയിൽ എത്തുന്നുവെന്ന പ്രത്യേകതയും ആറാട്ടിനുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് നായിക. 'നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്' എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. 

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ