'ഖുറേഷി'യുടെ വില്ലന്‍ ഇനി മലയാളത്തിന്‍റെ നായകന്‍; സര്‍പ്രൈസ് പ്രഖ്യാപനവുമായി അണിയറക്കാര്‍

Published : Oct 11, 2025, 03:22 PM IST
Baba Bajrangi of empuraan Abhimanyu Singh to play the lead in vavvaal movie

Synopsis

എമ്പുരാനിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു സിംഗ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന 'വവ്വാൽ' എന്ന പുതിയ ചിത്രത്തിലൂടെ

എമ്പുരാനിലെ വില്ലൻ ബാബ ബജ്റംഗിയായി തിളങ്ങിയ അഭിമന്യു സിംഗ് വീണ്ടും മലയാള സിനിമയിസേത്ത് എത്തുന്നു. എന്നാൽ ഇത്തവണ എത്തുന്നത് വില്ലനായിട്ടല്ല. നായകനായിട്ടാണ് ഈ വരവ്. ഷഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിംഗ് വീണ്ടു മലയാള സിനിമയിലേക്ക് എത്തുന്നത്. അഭിമന്യു സിംഗിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ഒട്ടനവധി ഹിന്ദി ചിത്രങ്ങളിൽ തിളങ്ങിയിട്ടുള്ള അഭിമന്യു സിംഗ് എമ്പുരാനിലെ ക്രൂരനായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായത്. കഴിഞ്ഞ ദിവസം ടൈറ്റിൽ‌ പുറത്തുവിട്ടതിന് ശേഷം വവ്വാൽ ടീം പുറത്തിവിടുന്ന ഏറ്റവും വലിയ അപ്ഡേറ്റാണ് അഭിമന്യു സിംഗിന്റെ കടന്നുവരവ്.

ഓൺഡിമാന്റ്സിന്റെ ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ വ്വവാലിന്റെ മറ്റ് കഥാപാത്രങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ഏറെ ശ്രദ്ധനേടിയ കെങ്കേമം എന്ന ചിത്രത്തിനു ശേഷം ഷഹ്‌മോൻ ഒരുക്കുന്ന വവ്വാൽ ഏറെ ദുരൂഹതകൾ ഉയർത്തുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചന ടൈറ്റിൽ നൽകുന്നുണ്ട്. മനോജ് എം ജെ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ ഫൈസൽ പി ഷഹ്‌മോൻ, സംഗീതം ജോൺസൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യു, മേക്കപ്പ് സന്തോഷ് വെൺപകൽ, കോസ്റ്റ്യൂം ഡിസൈനർ ഭക്തൻ മങ്ങാട്, സംഘട്ടനം നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് ആഷിഖ് ദിൽജിത്ത്, പിആർഒ എഎസ് ദിനേശ്, സതീഷ് എരിയാളത്ത്, സ്റ്റിൽസ് രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ് ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ കോളിൻസ് ലിയോഫിൽ. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വാർദ്ധക്യം ബുദ്ധിമുട്ടും വേദനയുമാണ്'; പിതാവിന്റെ രോഗാവസ്ഥ പങ്കുവെച്ച് സിന്ധു കൃഷ്ണ
ഇത് വമ്പൻ തൂക്കിയടി; നിറഞ്ഞാടി മമ്മൂട്ടി, ഒപ്പം വിനായകനും; 'കളങ്കാവൽ' ആദ്യ പ്രതികരണങ്ങൾ