സജിന്‍ ബാബുവിന്‍റെ 'തിയേറ്ററി'ന് റഷ്യയില്‍ മികച്ച പ്രതികരണം; രണ്ട് വേദികളില്‍ ഒരേ സമയം പ്രദര്‍ശനം

Published : Oct 11, 2025, 02:53 PM IST
theatre the myth of reality malayalam movie got good reception at russian venues

Synopsis

സജിൻ ബാബു സംവിധാനം ചെയ്ത "തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി" എന്ന ചിത്രം റഷ്യയിലെ യാൽറ്റ, കസാൻ എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനം നടത്തി മികച്ച പ്രശംസ നേടി.

അഞ്ജന ടാക്കീസിന്റെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രം “തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി” ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ നേതൃത്വത്തിൽ റഷ്യയിലെ രണ്ട് പ്രധാന നഗരങ്ങളായ യാൽട്ടയിലും കസാനിലും ഏകദേശം ഒരേ സമയം പ്രത്യേക പ്രദർശനങ്ങളോടെയുള്ള ജൈത്രയാത്ര തുടരുന്നു. ഒരു ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇത് അപൂർവമായ നേട്ടമാണ്. ചിത്രത്തിന് ഒരേ രാജ്യത്തിനുള്ളിൽ രണ്ട് അഭിമാനകരമായ വേദികളിലാണ് പ്രദർശനത്തിന് അവസരം ലഭിച്ചത് - ഒന്ന് IX യാൽറ്റ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (യുറേഷ്യൻ ബ്രിഡ്ജ്) ഇന്റർനാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലും, പിന്നീട് കസാനിൽ നടന്ന ടൈം: ടാട്ടാർസ്ഥാൻ–ഇന്ത്യ മ്യൂച്വൽ എഫിഷ്യൻസി ബിസിനസ്സ് ഫോറത്തിന്റെ ഭാഗമായും. ഇരു സ്ഥലങ്ങളിലെയും പ്രദർശനങ്ങൾ നിരൂപകരിൽ നിന്നും പ്രതിനിധികളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച കയ്യടിയും പ്രശംസയും നേടി.

“ഇന്ത്യയുടെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ള റഷ്യ പോലുള്ള ഒരു രാജ്യത്ത് ഒരേസമയം രണ്ട് നഗരങ്ങളിൽ 'തിയേറ്റർ' പ്രദർശിപ്പിക്കാൻ കഴിഞ്ഞത് വളരെ അപൂർവമായതും സന്തോഷം നൽകുന്നതുമായ കാര്യമാണ്" എന്ന് സംവിധായകൻ സജിൻ ബാബു പ്രതികരിച്ചു. "മലയാള സിനിമയ്ക്ക് അതിർത്തികൾ കടന്ന് സ്വീകാര്യത ലഭിക്കുന്നത് എല്ലാവർക്കും അഭിമാനകരമായ നിമിഷമാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈം ഫോറത്തിന്റെ ഭാഗമായി, പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകര്‍ക്ക് ടാട്ടാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നിഖാനോവ് ആതിഥേയത്വം വഹിച്ചു. തുടർന്ന് ‘ആധുനിക ഇന്ത്യൻ സിനിമയിലെ നിലവിലെ പ്രവണതകൾ’ എന്നതിനെക്കുറിച്ചുള്ള അവതരണം, കലാപരമായ കൈമാറ്റവും സംഭാഷണവും ആഘോഷിക്കുന്ന ഔദ്യോഗിക വിരുന്നും നടന്നു. കസാനിൽ നടന്ന സിനിമയുടെ പ്രദർശനത്തിലും സജിൻ ബാബു സന്നിഹിതനായിരുന്നു. ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ചും മിഥ്യയും യാഥാർത്ഥ്യവും തമ്മിലുള്ള അതിന്റെ അന്വേഷണത്തെക്കുറിച്ചും അദ്ദേഹം പ്രേക്ഷകരുമായുള്ള ചോദ്യോത്തര വേളയിൽ സംവദിച്ചു.

അഞ്ജന ടാക്കീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഞ്ജന ഫിലിപ്പ് നിർമ്മിച്ച് സന്തോഷ് കോട്ടായി സഹനിർമ്മാതാവായ ഈ ചിത്രത്തിൽ റിമ കല്ലിങ്കലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 48-ാമത് കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ്, പ്രത്യേക ജൂറി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ശ്രദ്ധേയമായ അംഗീകാരങ്ങൾ ഇതിനകം 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'ക്ക് ലഭിച്ചിട്ടുണ്ട്. ടൈം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സിനിവി-സിഎച്ച്ഡി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 'തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി' 2025 ഒക്ടോബർ 16-ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. 

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം