രതീഷ് ബാലകൃഷ്‍ണന്‍റെ തിരക്കഥ; 'മദനോത്സവ'ത്തില്‍ ജോയിന്‍ ചെയ്‍ത് ബാബു ആന്‍റണി

Published : Nov 15, 2022, 10:24 PM IST
രതീഷ് ബാലകൃഷ്‍ണന്‍റെ തിരക്കഥ; 'മദനോത്സവ'ത്തില്‍ ജോയിന്‍ ചെയ്‍ത് ബാബു ആന്‍റണി

Synopsis

രതീഷിന്‍റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്‍റെ സംവിധാന അരങ്ങേറ്റം

സമീപകാല മലയാള സിനിമയില്‍ പ്രേക്ഷകപ്രീതിയില്‍ മുന്നിലെത്തിയ ചിത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്. വന്‍ വിജയം നേടിയ ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആയിരുന്നു. ഈ ചിത്രത്തിനു ശേഷം രതീഷ് തിരക്കഥയൊരുക്കുന്ന ചിത്രമാണ് മദനോത്സവം. രതീഷിന്‍റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. ഒക്ടോബര്‍ 20 ന് ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ വച്ചാണ് ചിത്രത്തിന്‍റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകള്‍ നടന്നത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബു ആന്‍റണി ഇന്ന് ജോയിന്‍ ചെയ്‍തു. 

ബാബു ആന്‍റണിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, രാജേഷ് മാധവന്‍, സുധി കോപ്പ, പി പി കുഞ്ഞികൃഷ്ണന്‍, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്‍റേതാണ് ചിത്രത്തിന്‍റെ കഥ. കാഞ്ഞങ്ങാട് ആണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വളരെ രസകരമായ സോങ് ടീസറിലൂടെയായിരുന്നു ചിത്രത്തിന്‍റെ പ്രഖ്യാപനം. 

ALSO READ : '35 വര്‍ഷം ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചത്'; അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ആമിര്‍ ഖാന്‍

ഷെഹ്‍നാദ് ജലാൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ക്രിയേറ്റിവ് പ്രൊഡ്യൂസർ ജെയ് കെ, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, എഡിറ്റിംഗ് വിവേക് ഹർഷൻ, സംഗീതം ക്രിസ്റ്റോ സേവ്യര്‍, വരികള്‍ വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കലസംവിധാനം കൃപേഷ് അയ്യപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് ആർ ജി വയനാടൻ, അസോസിയേറ്റ് ഡയറക്ടർ അഭിലാഷ് എം യു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്‌ണൻ, ഡിസൈൻ അറപ്പിരി വരയൻ, പി ആർ ഒ പ്രതീഷ് ശേഖർ.

PREV
Read more Articles on
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍