ബാബു ആന്റണിയുടെ പുതിയ ചിത്രം , 'ദ ഗ്രേറ്റ് എസ്‍കേപ്' ഷൂട്ടിംഗ് വീഡിയോ പുറത്ത്

By Web TeamFirst Published Oct 31, 2021, 10:37 AM IST
Highlights


ബാബു ആന്റണി നായകനാകുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നു.

ബാബു ആന്റണി (Babu Antony) നായകനാകുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് എസ്‍കേപ്' (The Great Escape). സന്ദീപ് ജെ എല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ ബാബു ആന്റണി ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയാ ആണ് ചര്‍ച്ചയാകുന്നത്.

ബാബു ആന്റണി തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.   ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രം പൂര്‍ണമായും യുഎസില്‍ ആണ് ഷൂട്ട് ചെയ്യുകയെന്ന് ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ കൂടിയായ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ടെന്നും സന്ദീപ് ജെ എല്‍ പറഞ്ഞു. അമേരിക്കയിലെ മാഫിയ ലഹരിക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ദ ഗ്രേറ്റ് എസ്‍കേപിന്റെ ഇതിവൃത്തം.  അധോലോക നായകനായ ബോബായാണ് ചിത്രത്തില്‍ ബാബു ആന്റണി അഭിനയിക്കുക. രഞ്‍ജിത് ഉണ്ണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. 

ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രം നിര്‍മിക്കുന്നത് സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസ് ആണ്.

ദ ഗ്രേറ്റ് എസ്‍കേപെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം കൈസാദ് പട്ടേല്‍ ആണ്. ചാസ് ടെയ്‍ലറും ജോണി ഓവനുമാണ് പ്രൊഡക്ഷൻ ഡിസൈനര്‍. ആഗോള തലത്തില്‍ മൊഴിമാറ്റി ചിത്രം  റിലീസ് ചെയ്യാനാണ് തീരുമാനമെന്നും സംവിധായകൻ സന്ദീപ് ജെ എല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. സണ്ണി കരികല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

click me!