പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ, ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണി

Published : Apr 09, 2021, 09:20 PM IST
പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടൻ, ഫോട്ടോ പങ്കുവെച്ച് ബാബു ആന്റണി

Synopsis

പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് ബാബു ആന്റണി.

മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ ഹിറോയായിരുന്ന നടനാണ് ബാബു ആന്റണി. പവര്‍ സ്റ്റാര്‍ എന്ന സിനിമയിലൂടെ ബാബു ആന്റണി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ ബാബു ആന്റണി തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ബാബു ആന്റണിയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ബാബു ആന്റണി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ഫോട്ടോ.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 17ന് പുറത്തുവിടുമെന്നാണ് ബാബു ആന്റണി അറിയിച്ചിരിക്കുന്നത്. ഒമര്‍ ലുലുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം ബാബു ആന്റണി നായകനാകുന്ന സിനിമ എന്ന നിലയില്‍ തന്നെയാണ് പവര്‍ സ്റ്റാര്‍ വാര്‍ത്തകളില്‍ ശ്രദ്ധേയമായത്. ഡെന്നിസ് ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.  സിനിമയുടെ ഫോട്ടോ ഇപോള്‍ ബാബു ആന്റണി തന്നെ ഷെയര്‍ ചെയ്‍തിരിക്കുകയാണ്.  നായികയോ പാട്ടുകളോ ചിത്രത്തിലില്ല.

കൊക്കെയ്‍ന്‍ വിപണിയാണ് സിനിമയുടെ ബാക്ക്ഡ്രോപ്പ്.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പവര്‍ സ്റ്റാര്‍. ബാബു ആന്റണിയാണ് ചിത്രത്തില്‍ നായകൻ. ചിത്രവുമായി ബന്ധപ്പെട്ട

മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

യു/എ സര്‍ട്ടിഫിക്കറ്റ്, 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യം; വിസ്‍മയയുടെ 'തുടക്കം' സെന്‍സറിംഗ് പൂര്‍ത്തിയാക്കി
ഒടിടി പ്രേക്ഷകരെ അമ്പരപ്പിച്ച് ‘അനോമി’; ക്ലൈമാക്സും ‘ആഫ്റ്റർ ഡെത്ത്’ ആശയവും സോഷ്യൽ മീഡിയയിൽ വൈറൽ ചർച്ച