ബ്ലാക്ക് പിങ്കിന് പകരക്കാരാകാൻ ബേബിമോൺസ്റ്റർ; വൈജിയുടെ സമ്മർദ്ദത്തിന് പിന്നിലെ കാരണമെന്ത്?

Published : Mar 05, 2026, 12:22 PM IST
BABYMONSTER

Synopsis

കെ പോപ്പ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിന്റെ പിൻഗാമികളായി വൈജി എന്റർടൈൻമെന്റ് അവതരിപ്പിച്ച 'ബേബിമോൺസ്റ്റർ' നിലവിൽ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വർഷം തികയാനിരിക്കെ..

കെ-പോപ്പ് ലോകത്തെ പ്രശസ്ത എന്റർടൈൻമെന്റ് ഏജൻസി 'വൈജി എന്റർടൈൻമെന്റ്' തങ്ങളുടെ എക്കാലത്തെയും വലിയ ഹിറ്റ് ഗ്രൂപ്പായ ബ്ലാക്ക് പിങ്കിന്റെ പിൻഗാമികളായി അവതരിപ്പിച്ച ഗേൾ ഗ്രൂപ്പ് ബാൻഡായിരുന്നു 'ബേബിമോൺസ്റ്റർ'. എന്നാൽ എന്നാൽ അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വർഷത്തോടടുക്കുമ്പോഴും, വൈജിയുടെ ഫ്ലാഗ്ഷിപ്പ് ആക്ട് എന്ന പദവി ഉറപ്പിക്കാൻ ഈ ഏഴംഗ സംഘത്തിന് സാധിച്ചിട്ടില്ല. തുടർച്ചയായുണ്ടായ ചില പാളിച്ചകളും ഏജൻസിയുടെ പുതിയ നീക്കങ്ങളുമാണ് ഇതിന് കാരണമായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

പ്രതീക്ഷകൾ തെറ്റിച്ച തുടക്കം, പിന്നെ ഒരു തിരിച്ചുവരവ്

2024-ൽ വലിയ ഹൈപ്പോടെയാണ് ബേബിമോൺസ്റ്റർ അരങ്ങേറ്റം കുറിച്ചത്. എന്നാൽ തുടക്കത്തിൽ തന്നെ ഗ്രൂപ്പിന് തിരിച്ചടി നേരിട്ടു. 2023-ൽ പുറത്തിറങ്ങിയ പ്രീ-ഡെബ്യൂ ട്രാക്ക് 'Batter Up', പ്രമുഖ അംഗമായ അഹിയോണിന്റെ സാന്നിധ്യമില്ലാതെയാണ് റിലീസ് ചെയ്തത്. ഈ പാട്ടിന് വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് മാത്രമല്ല, ഇതിന്റെ കോൺസെപ്റ്റ് പഴയതാണെന്ന വിമർശനവും നേരിട്ടു. പിന്നീട് 2024-ന്റെ തുടക്കത്തിൽ അഹിയോണിനെ തിരികെ കൊണ്ടുവന്നുകൊണ്ടുള്ള ഔദ്യോഗിക അരങ്ങേറ്റം വലിയ വിജയമായി. അവരുടെ ആദ്യ മിനി ആൽബമായ 'BABYMONSTER' ആദ്യ ആഴ്ചയിൽ തന്നെ 4,00,000-ലധികം കോപ്പികൾ വിറ്റഴിച്ച് റെക്കോർഡ് സ്വന്തമാക്കി. 'Sheesh', 'Drip' എന്നീ ഹിറ്റ് ഗാനങ്ങളിലൂടെ വൈജിയുടെ സിഗ്നേച്ചർ ഹിപ്-ഹോപ്പ് ശൈലി തിരികെ പിടിക്കാൻ അവർക്ക് സാധിച്ചു.

തിരിച്ചടിയായ പുതിയ റിലീസുകൾ

എന്നാൽ ഈ വളർച്ച ഗ്രാഫ് കഴിഞ്ഞ വർഷത്തോടെ താഴ്ന്നു തുടങ്ങി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിംഗിൾ 'Hot Sauce' പരാജയമായിരുന്നു. പഴയ രീതിയിലുള്ള ഒരു കിറ്റ്ഷ് കോൺസെപ്റ്റ് പരീക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് കാലഹരണപ്പെട്ടതാണെന്ന് വിമർശകർ വിലയിരുത്തി. അതിന് പിന്നാലെ വന്ന രണ്ടാമത്തെ മിനി ആൽബമായ 'We Go Up' വിപണിയിൽ വിചാരിച്ച ഫലം നൽകിയില്ല. ഇതോടെയാണ് ബ്ലാക്ക് പിങ്കിന്റെ പിൻഗാമികൾ എന്ന നിലയിലുള്ള ഇവരുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത്.

പുതിയ ഓഡിഷൻ പ്രോജക്റ്റും സമ്മർദ്ദവും

ബേബിമോൺസ്റ്റർ ഒരു തിരിച്ചുവരവിനായി ശ്രമിക്കുമ്പോഴാണ് വൈജി എന്റർടൈൻമെന്റ് തങ്ങളുടെ പുതിയ ആഗോള ഓഡിഷൻ പ്രോജക്റ്റ് പ്രഖ്യാപിച്ചത്. '2026 YG Special Audition: Go! Debut' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത് വൈജി സ്ഥാപകൻ യാങ് ഹ്യുൻ-സുക് നേരിട്ടാണ്. ബിഗ് ബാങ്, ബ്ലാക്ക് പിങ്ക് എന്നിവരെപ്പോലെ വലിയ വിജയങ്ങൾ നേടാൻ കെൽപ്പുള്ള പുതിയ തലമുറയെ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബ്ലാക്ക് പിങ്ക് നിലവിൽ വൈജിയുമായി ഗ്രൂപ്പ് ആക്ടിവിറ്റികൾക്ക് മാത്രമേ കരാറിലുള്ളൂ. ഇൻഡിവിജ്വൽ കരാറുകൾ മറ്റ് ഏജൻസികൾക്ക് കീഴിലായതിനാൽ, വൈജിക്ക് നിലവിൽ 'ട്രഷർ, 'ബേബിമോൺസ്റ്റർ' എന്നീ ഗ്രൂപ്പുകൾ മാത്രമേ ഫുൾ ടൈം കൂടെയുള്ളൂ. ബേബിമോൺസ്റ്ററിനെ 'രണ്ടാം ബ്ലാക്ക് പിങ്ക്' എന്ന് വിശേഷിപ്പിക്കുമ്പോഴും, മറ്റൊരു സൂപ്പർ ഗ്രൂപ്പിനെ കണ്ടെത്താനുള്ള ഏജൻസിയുടെ ആവേശകരമായ നീക്കം ബേബിമോൺസ്റ്ററിന് വലിയ സമ്മർദ്ദം നൽകുന്നുണ്ട്.

പ്രതിഭയുണ്ട്, പക്ഷേ തന്ത്രം പിഴച്ചു

തന്ത്രപരമായ ചില വീഴ്ചകൾ ഉണ്ടെങ്കിലും ബേബിമോൺസ്റ്റർ അംഗങ്ങളുടെ കഴിവിൽ ആർക്കും സംശയമില്ല. മികച്ച വോക്കൽ കഴിവുകളും വിഷ്വൽസ് പ്രസൻസും ഉള്ളവരാണ് ഏഴ് അംഗങ്ങളും. അവരുടെ കഴിവുകളെ ശരിയായ രീതിയിൽ ഉയർത്തിക്കാട്ടുന്ന ഗാനങ്ങളും കോൺസെപ്റ്റുകളും ഇനിയുള്ള കാലത്ത് ഉണ്ടാകുക എന്നതാണ് പ്രധാനം. ശരിയായ ദിശയിലുള്ള പ്രൊഡക്ഷൻ ലഭിച്ചാൽ കെ-പോപ്പിന്റെ അഞ്ചാം തലമുറയിൽ സമാനതകളില്ലാത്ത സ്ഥാനം നേടാൻ ബേബിമോൺസ്റ്ററിന് ഇനിയും സാധിക്കുമെന്നാണ് ഇൻഡസ്ട്രി വിദഗ്ധർ പറയുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമിതയുടെ ആ ഭാവമാറ്റം ഞെട്ടിച്ചു', അഭിപ്രായം മാറിയതിനെ കുറിച്ച് നടി രാധിക
രാജകീയ പ്രൗഢിയോടെ 'വിരോഷ്' വെഡിങ് റിസപ്ഷൻ; മൈസൂർ സിൽക്കിൽ തിളങ്ങി രശ്മിക, പരമ്പരാഗത ലുക്കിൽ വിജയ് ദേവരകൊണ്ട!