Latest Videos

പൃഥ്വിരാജ് പ്രധാന വില്ലന്‍; 'ബഡേ മിയാൻ ഛോട്ടേ മിയാൻ'റിലീസ് ഒരു ദിവസം വൈകും

By Web TeamFirst Published Apr 9, 2024, 10:53 AM IST
Highlights

അതേ സമയം മറ്റൊരു ഈദ് ചിത്രമായ മൈതാന്‍റെ റിലീസ് ഡേറ്റ് മാറ്റിയതായി നടന്‍ അജയ് ദേവ്ഗണും അപ്‌ഡേറ്റും നല്‍കിയിട്ടുണ്ട്. 

മുംബൈ: ഏപ്രിൽ 10ന് റിലീസ് ചെയ്യാനിരുന്ന ഹിന്ദി ചിത്രം'ബഡേ മിയാൻ ഛോട്ടേ മിയാൻ'റിലീസ് ഏപ്രിൽ 11ലേക്ക് മാറ്റിവച്ചു.ബഡേ മിയാൻ ഛോട്ടേ മിയാൻ  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളായ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഇത് അറിയിച്ചത്. പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിട്ടുണ്ട്. 

അതേ സമയം മറ്റൊരു ഈദ് ചിത്രമായ മൈതാന്‍റെ റിലീസ് ഡേറ്റ് മാറ്റിയതായി നടന്‍ അജയ് ദേവ്ഗണും അപ്‌ഡേറ്റും നല്‍കിയിട്ടുണ്ട്. ഇന്ത്യയിൽ  ഏപ്രിൽ 11 നാണ് ഈദ് ആഘോഷിക്കുന്നത്. അതിനാല്‍ 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ഈദിന് റിലീസ് ചെയ്യുമെന്ന് അറിയിക്കുന്നതായി അക്ഷയ് വീഡിയോയില്‍ പറയുന്നു. പൃഥ്വിരാജ്  'ബഡേ മിയാൻ ഛോട്ടേ മിയാൻ'ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നുണ്ട്. 

ഇതുവരെ കാണാത്ത അവതാരത്തിൽ പൃഥ്വിരാജ് സുകുമാരനെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ’.അടുത്തിടെ പുറത്തുവിട്ട ട്രെയിലറും ഇപ്പോൾ റിലീസായ പോസ്റ്ററും നിഗൂഢമായ ലക്ഷ്യത്തോടെ നില്‍ക്കുന്ന ഒരു വില്ലനെയാണ് കാണിക്കുന്നത്.  വൈവിധ്യമാർന്ന കഥാപാത്രങ്ങൾക്കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച പൃഥ്വിരാജ് സുകുമാരൻ, വളരെ വ്യത്യസ്തമായ വില്ലന്‍ വേഷമാണ് എത്തുന്നത്.  'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ആക്ഷന്‍ സിനിമയിലെ വില്ലന്‍റെ ഫസ്റ്റ്ലുക്ക് അടുത്തിടെ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. 

അയ്യ, ഔറം​ഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. ഈ പാൻ-ഇന്ത്യൻ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. 

വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എൻ്റർടെയിനർ ഗണത്തിലുള്ള ചിത്രം  ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ തിയറ്ററുകളിലെത്തും.വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

'ശരീരത്തെ കളിയാക്കുന്നവരെയും വെറുക്കുന്നവരെയും അവഗണിക്കുക' തുറന്നുപറഞ്ഞ് സബീറ്റ ജോർജ്

'കറുത്ത ചായം' മുഖത്തടിക്കുമെന്ന് സീക്രട്ട് ഏജന്‍റ്, പറ്റില്ലെന്ന് ജാന്‍മോണി; ബിഗ് ബോസിന്‍റെ തീരുമാനം.!
 

click me!