അക്ഷയ് കുമാറിനും ടൈ​ഗര്‍ ഷ്രോഫിനുമൊപ്പം പൃഥ്വിരാജ്; 'ബഡേ മിയാൻ ചോട്ടെ മിയാൻ' അപ്ഡേറ്റ് എത്തി

Published : Mar 23, 2024, 01:21 PM ISTUpdated : Mar 23, 2024, 01:59 PM IST
അക്ഷയ് കുമാറിനും ടൈ​ഗര്‍ ഷ്രോഫിനുമൊപ്പം പൃഥ്വിരാജ്; 'ബഡേ മിയാൻ ചോട്ടെ മിയാൻ' അപ്ഡേറ്റ് എത്തി

Synopsis

ആക്ഷൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം

അക്ഷയ് കുമാർ, ടൈ​ഗർ ഷ്രോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ബോളിവുഡ് ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 26 ന് റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. താരത്തിന്റെ മലയാളം ആമുഖത്തോടെയാണ് മുൻപ് റിലീസായ ടീസർ ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്. 

ആക്ഷൻ ചിത്രങ്ങളുടെ ആരാധകര്‍ക്ക് വിരുന്നാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തില്‍ ബഡേ മിയാൻ എന്ന കഥാപാത്രമായി അക്ഷയ് കുമാറും ഛോട്ടേ മിയാൻ ആയി ടൈഗർ ഷ്റോഫും വേഷമിടുന്നു, ഒപ്പം സോനാക്ഷി സിൻഹയും മാനുഷി ചില്ലറും അലയ എഫും അണിനിരക്കുന്നു. ഏപ്രിൽ 10 നാണ് ചിത്രത്തിന്‍റെ റിലീസ്. 

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാർത്താ പ്രചാരണം പി ശിവപ്രസാദ്

ALSO READ : റിലീസിന്‍റെ 22-ാം ദിവസം ഒടിടിയില്‍; 'ഓപറേഷന്‍ വാലന്‍റൈന്‍' സ്ട്രീമിംഗ് ആരംഭിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ