'ഇസ്‍മയിലിന്റെ ഉമ്മ', സുകുമാരിക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

Published : Sep 01, 2021, 09:47 PM IST
'ഇസ്‍മയിലിന്റെ ഉമ്മ', സുകുമാരിക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോ പങ്കുവെച്ച് ബാലചന്ദ്ര മേനോൻ

Synopsis

സുകുമാരിക്കൊപ്പമുള്ള അപൂര്‍വ ഫോട്ടോ,

വേറിട്ട ഒട്ടേറെ വേഷങ്ങള്‍ ചെയ്‍ത്  പ്രേക്ഷക പ്രീതി നേടിയ നടിയാണ് സുകുമാരി. കോമഡിയും ഗൗരവമുള്ളതുമായ ഒട്ടേറെ കഥാപാത്രങ്ങല്‍ സുകുമാരിയുടെ അഭിനയജീവിതത്തിലുണ്ട്. ഇന്നും പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്നതാണ് സുകുമാരിയുടെ കഥാപാത്രങ്ങള്‍‌. ഇപോഴിതാ സുകുമാരിക്കൊപ്പമുള്ള ഒരു അപൂര്‍വഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ.

ഒരു സിനിമയില്‍ സുകുമാരിക്ക് ഒപ്പം അഭിനയിച്ചതിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രമേനോൻ.  ഇസ്‍മയിലിന്റെ ഉമ്മ എന്നാണ് ബാലചന്ദ്ര മേനോൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 2013 മാര്‍ച്ച് 26നാണ് സുകുമാരി ഈ ലോകത്ത് നിന്ന് യാത്രയായത്.

മികച്ച രണ്ടാമത്തെ നടിക്കുള്ള ദേശീയ അവാര്‍ഡ് സുകുമാരി നേടിയിട്ടുണ്ട്.

മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, ഒറിയ, ബംഗാളി ഭാഷകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഓഗസ്റ്റ് 14 ന് രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ 'വിശ്വനാഥ് ആൻഡ് സൺസ്', വിശാൽ നായകനായ 'മകുടം' എന്നിവ കേരളത്തിലെത്തിക്കുന്നു
കുഞ്ചാക്കോ ബോബൻ - ലിജോമോൾ ചിത്രം 'ഉന്മാദം'; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, ചിത്രം നാളെ തിയേറ്ററുകളിൽ