ദുബായ്‍യില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ടൊവിനൊ തോമസ്, ഏറ്റെടുത്ത് ആരാധകര്‍

Web Desk   | Asianet News
Published : Sep 01, 2021, 08:06 PM IST
ദുബായ്‍യില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ടൊവിനൊ തോമസ്, ഏറ്റെടുത്ത് ആരാധകര്‍

Synopsis

യുഎഇയുടെ ഗോള്‍ഡൻ വിസ അടുത്തിടെ ടൊവിനൊ സ്വീകരിച്ചിരുന്നു.

മലയാളത്തിന്റെ യുവനടൻ ടൊവിനൊ അടുത്തിടെയാണ് യുഎഇയുടെ ഗോള്‍ഡൻ വിസ സ്വീകരിച്ചത്. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നാലെയാണ് ടൊവിനൊയും ഗോള്‍ഡൻ വിസ സ്വന്തമാക്കിയത്. ടൊവിനൊ ഗോള്‍ഡൻ വിസ വാങ്ങിക്കുന്ന ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ദുബായില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവയ്‍ക്കുകയാണ് ടൊവിനൊ.

ദുബായ്‍യിലെ വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഫോട്ടോയാണ് ടൊവിനൊ പങ്കുവെച്ചിരിക്കുന്നത്.  സമീര്‍ ഹംസയാണ് ടൊവിനൊയുടെ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്.  ദുബായ്‍യില്‍ നിന്നുള്ള ടൊവിനൊയുടെ ഫോട്ടോകളും ഹിറ്റായിരിക്കുകയാണ്.

മലയാളത്തിലെ മറ്റ് യുവ സൂപ്പര്‍താരങ്ങള്‍ക്കും വൈകാതെ ഗോള്‍ഡൻ വിസ ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ തുടങ്ങിയ ചലച്ചിത്ര നടൻമാര്‍ക്ക് നേരത്തെ ഗോള്‍ഡൻ വിസ ലഭിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ