രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും കൊവിഡ് വന്നെന്ന് ഫറാ ഖാൻ

Web Desk   | Asianet News
Published : Sep 01, 2021, 09:27 PM IST
രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും കൊവിഡ് വന്നെന്ന് ഫറാ ഖാൻ

Synopsis

എല്ലാവരും ശ്രദ്ധ കാട്ടണമെന്ന് ഫറാ ഖാൻ ആഭ്യര്‍ഥിക്കുന്നു.

ചലച്ചിത്ര സംവിധായികയും കൊറിയാഗ്രാഫറും ആയ ഫറാ ഖാന് കൊവിഡ് പൊസിറ്റീവ്. രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്ത ആളുമാണ് ഫറാ ഖാൻ. തനിക്ക് കൊവിഡ് പൊസറ്റീവ് ആയ കാര്യം ഫറാ ഖാൻ തന്നെയാണ് അറിയിച്ചത്. താനുമായി ഇടപെട്ടവര്‍ ശ്രദ്ധിക്കണമെന്ന് ഫറാ ഖാൻ അറിയിച്ചു.

രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടും എനിക്ക് കൊവിഡ് വന്നു. അടുത്തിടെ ഞാൻ ജോലി ചെയ്‍തത് ഒക്കെ രണ്ട് ഡോസ് വാക്സിൻ എടുത്തവര്‍ക്ക് ഒപ്പമാണ്. എന്നിട്ടും തനിക്ക് കൊവിഡ് പൊസിറ്റീവ് ആയത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ഫറാ ഖാൻ പറയുന്നു. എല്ലാവരും ശ്രദ്ധ കാട്ടണമെന്ന് ഫറാ ഖാൻ ആവശ്യപ്പെടുന്നു.

സമീപദിവസങ്ങളില്‍ താനുമായി ഇടപെട്ട ആള്‍ക്കാൻ കൊവിഡ് ടെസ്റ്റ് ചെയ്യണമെന്നും ഫറാൻ ഖാൻ അറിയിച്ചു.

ഇതിനകം തന്നെ താൻ താനുമായി ഇടപെട്ടവരെ, കൊവിഡ് വന്ന കാര്യം അറിയിച്ചുണ്ടെന്നും ഫറാ ഖാൻ വ്യക്തമാക്കി.

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്