ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ, ലാലേട്ടൻ അടുത്തുവിളിച്ചു പറഞ്ഞു

Web Desk   | Asianet News
Published : May 18, 2020, 02:01 PM IST
ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ, ലാലേട്ടൻ അടുത്തുവിളിച്ചു പറഞ്ഞു

Synopsis

സ്വപ്‍നത്തില്‍ മോഹൻലാല്‍ സിനിമ കണ്ടതിനെ കുറിച്ചും അഭിനന്ദിച്ചതിനെ കുറിച്ചും നടൻ ബാലാജി ശര്‍മ.

നടൻ ബാലാജി ശര്‍മ്മ അടുത്തിടെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിരുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തി. ബാലാജി ശര്‍മ്മയുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ തന്റെ ഹ്രസ്വ ചിത്രവുമായി ബന്ധപ്പെടുത്തി ബാലാജി ശര്‍മ എഴുതിയ കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സ്വപ്‍നത്തില്‍ മോഹൻലാല്‍ തന്റെ ചിത്രം കാണുന്നതാണ് ബാലാജി ശര്‍മ്മ എഴുതിയിരിക്കുന്നത്.

ബാലാജി ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഷോര്‍ട് ഫിലിം റിലീസ്- മോഹൻലാല്‍

മുഴുവനും വായിക്കുക.  പകുതി വായന എന്റെ ആരോഗ്യത്തിനു ഹാനികരം


നമ്മൾ എപ്പോഴും ചില കാര്യങ്ങൾ ചുമ്മ ബോറടി മാറ്റാൻ ചെയ്തു തുടങ്ങും പിന്നെ അത് നമ്മുടെ തലയിലാവുകയും നമ്മുടെ തല തിന്നു തുടങ്ങുയും ചെയ്യും . ഞാൻ ആദ്യം ചെയ്‍ത ഷോർട് ഫിലിംസാധനം കയ്യിലുണ്ടോ അത്യാവശ്യം സെലിബ്രിറ്റികളുടെ പേജിലാണ് റിലീസ് ചെയ്‍ത്ത്. അതിനു ഞാൻ മെനകെട്ടതും അവരെ മെനെക്കെടുത്തിയതും എത്ര മാത്രമാന്നെന്നു എനിക്കും അവർക്കും മാത്രം അറിയാവുന്ന പരസ്യമായ രഹസ്യമാണ്. പക്ഷേ സംഭവം എറ്റു. എഫ്ബിയിൽ രണ്ട് ലക്ഷം കണ്ടു . യൂട്യൂബിൽ 15000 അടിപ്പിച്ചും.

അങ്ങനെ അതിന്റെ സന്തോഷത്തിൽ ലോക്ക് ഡൗണ്‍ തള്ളിനീക്കുമ്പോൾ കൈ ലിഗമെന്റ് സ്ട്രെച്ച് ആവുന്നു. അടുത്ത ഐഡിയ കിട്ടുന്നു. അടുത്ത ഷോർട് ഫിലിം പിറക്കുന്നു. വീണ്ടും ചില വീട്ടു കാര്യങ്ങൾ പൂർണമായി കണ്ടപ്പോൾ എല്ലാരും പറയുന്നു മറ്റേതിനേക്കാളും സൂപ്പർ. അങ്ങനെ നേരിട്ട് യൂട്യൂബ് റിലീസ് ചെയ്യുന്നു. എഫ്ബിയിൽ പിന്നെ ചെയ്യാം . എല്ലാ വ്യൂസും യൂട്യൂബിലേക്കു വന്നാൽ ചാനലിന് ഗുണം കിട്ടും. നമ്മുടെ കൂട്ടത്തിലെ ഒരു ബിസിനസ് മൈൻഡഡ്‌ കൂട്ടുകാരൻ പറഞ്ഞു . ഞാൻ അവന്റെ ബുദ്ധിയിൽ അന്തം വിട്ടു കൊണ്ട് അതിനു തലയാട്ടി സമ്മതം മൂളി. അങ്ങനെ യൂ ട്യൂബ്‌ മാത്രം റിലീസ് ചെയ്‍തു. സംഭവം റിലീസ് ചെയ്‍തു കണ്ടവരെല്ലാം ഒറ്റ വാക്കിൽ സൂപ്പർ എന്ന് പറയുന്നുണ്ടെങ്കിലും യൂട്യൂബിൽ നമ്മൾ ഉദ്ദേശിച്ച ലക്ഷങ്ങൾ എത്തുന്നില്ല. നമ്മൾക്ക് വേണ്ടത് ആള്‍ക്കാര് കാണുക എന്നതാണ്. പക്ഷേ അളിയാ യൂട്യൂബ് ആണ് നമ്മുടെ ചാനലിന്  മുഴുമിപിക്കാൻ സമ്മതിച്ചില്ല ഞാ . ഫോൺ കട്ട് ചെയ്‍തു ആലോചനയിൽ കിടന്നുറങ്ങുന്നു.  ഇന്നലെ കണ്ടപോലെ ശോഭനയോ മറ്റോ വന്നു സ്വപ്‍നത്തിൽ ആശ്വസിപ്പിച്ചാലോ.

സ്വപ്‍നം 1

ഒരു ഹ്രസ്വചിത്ര മത്സരം ചെന്നൈയിൽ നടക്കുന്നു. മുഖ്യാഥിതി നമ്മുടെ ലാലേട്ടൻ. സാധനം കയ്യിലുണ്ടോ അയച്ചിട്ടുള്ളത് കൊണ്ട് ഞാനും ക്ഷണിക്കപ്പെട്ടിട്ടുണ്ട് . ലാലേട്ടൻ എത്തിക്കഴിഞ്ഞായിരുന്നു ദൈവാനുഗ്രഹത്താൽ എന്റെ ഷോർട് ഫിലിം പ്രദർശിപ്പിച്ചത് . ക്ലൈമാക്സ് കണ്ടു പൊട്ടിച്ചിരിക്കുന്ന ലാലേട്ടനെ കണ്ടപ്പോൾ എനിക്ക് സമാധാനമായി. ഇനിയിപ്പോൾ എൻഡ് ടൈറ്റിൽ, അതിൽ രചന സംവിധാനം ബാലാജി എന്നും കൂടെ കണ്ടാൽ രക്ഷപെട്ടു. അയ്യോ കഴിഞ്ഞതും പുള്ളിക്കാരൻ എഴുന്നേറ്റു . ഛെ. കട്ട്

സ്വപ്‍നം 1 (A)

ഒരു ടീ സ്റ്റാളിൽ ലാലേട്ടനെ പോലെ ഒരാളെ കണ്ടു ഓടി അടുത്ത് ചെന്നിട്ടു കബളിപ്പിക്കപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ അവർ പറയുന്നത് കേട്ടു മോഹൻലാൽ വരുന്നുണ്ട് ഇവിടെ ഒരു പ്രോഗ്രാമിന്. ആരെയും അറിയിച്ചിട്ടില്ല വന്നാൽ ജനം കൂടും. മുന്തിയ ഹോട്ടലിന്റെ പേരും പറഞ്ഞു . എനിക്ക് ലഡു പൊട്ടി. ഞാൻ വണ്ടി സ്റ്റാർട്ട് ആക്കുന്നു. ഛെ സ്റ്റാർട്ട് ആവുന്നില്ലല്ലോ.  ഇതെന്തു ഭാഗ്യക്കേടാണ് ദൈവമേ ?

സ്വപ്‍നം 1 (B)

ചിത്രാഞ്ജലി സ്റ്റുഡിയോ പോലൊരു സ്ഥലം. അവിടെ ഞാൻ എന്തോ പരിപാടിക്ക് വന്നിട്ട് തിരിച്ചു വരുന്ന വഴിയിൽ അതാ ഇരുപതാം നൂറ്റാണ്ടിൽ വരുന്ന പോലെ എയർപോർട്ട് ഓഫിസർ വസ്ത്രത്തിൽ ലാലേട്ടൻ. മാരുതി കാറിൽ . ഇങ്ങേരു പൊളിക്കും. ഇതെന്താ ഷൂട്ടിങ് ആണോ ?  പുള്ളിക്കാരനെ കണ്ടാൽ കാര്യം നടക്കും. അപ്പോൾ ദേ എന്നെ വിളിക്കുന്നു. ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ. ഞാൻ നന്ദി കൊണ്ട് വീർപ്പുമുട്ടി അടുത്ത് ചെന്ന് തൊഴുതു. നമ്മുടെ കാര്യം എടുത്തിടാം. ലാലേട്ടാ ഞാൻ അടുത്തൊരെണ്ണം ചെയ്‍തിട്ടുണ്ട് അതൊന്നു കണ്ടിട്ട്, ആറു മിനിറ്റ് മാത്രമേ ഉള്ളു. പ്ളീസ്. പുഞ്ചിരിയോടെ അദ്ദേഹം എന്റെ മൊബൈലിൽ കാണിക്കാൻ ആവശ്യപെടുന്നു . ഞാൻ നോക്കിയിട്ടു ഇതു ഓപ്പൺ ആക്കാൻ പറ്റുന്നില്ല. സ്ക്രീൻ ലോക്ക് ആണ്. ഫിംഗർ സെൻസർ വർക്ക്‌ ചെയ്യുന്നില്ല. ഞാൻ പാസ്‍വേർഡ് ഓർത്തെടുക്കാൻ നോക്കുന്നു കിട്ടുന്നില്ല .ലാലേട്ടൻ അക്ഷമനായി പറഞ്ഞു . മോൻ എനിക്കയച്ചു തന്നാൽ മതി. ഒരു പേപ്പറിൽ നമ്പർ എഴുതിക്കോളൂ. അവിടെ എല്ലാരോടും ചോദിച്ചിട്ടും ആരും തരുന്നില്ല! ഛെ കട്ട്.


രാവിലെ എഴുന്നേറ്റു സ്വപ്‍നത്തിന്റെ ഹാങ്ങ് ഓവറിൽ ഇരിക്കുന്ന എനിക്ക് ചായ കൊണ്ടുതന്നു കൊണ്ട് ഭാര്യ; അതല്ലേ നിങ്ങളോടു എപ്പോഴും ഞാൻ പറയുന്നേ ആ പാസ്‍വേര്‍ഡ് എനിക്ക് കൂടി പറഞ്ഞു തരാൻ. ഞാൻ സഹായിക്കില്ലായിരുന്നോ. അവളെ ഞാൻ എന്തു റിയാക്ഷൻ കൊടുത്തു നോക്കി എന്ന് ഇപ്പോഴും അറിയില്ല. പോകട്ടെ യൂട്യൂബിൽ എത്ര വ്യൂസ് ആയിന്നു നോക്കട്ടെ . ഇപ്പോൾ ഇതാണത്രേ എന്റെ ജോലി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ കൈയില്‍ നിന്നൊന്നും ഇട്ടിട്ടില്ല, അങ്ങനെ കണ്ടാല്‍ കണക്റ്റ് ആവും'; 'വാള്‍ട്ടറി'നെക്കുറിച്ച് മമ്മൂട്ടി
ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രം റിലീസ് തീയതി പ്രഖ്യാപിച്ചു