ചിരിക്കാനും ചിന്തിക്കാനും 'ജയ ജയ ജയ ജയ ഹേ', ട്രെയിലര്‍ പുറത്ത്

Published : Oct 26, 2022, 07:07 PM ISTUpdated : Oct 26, 2022, 07:54 PM IST
ചിരിക്കാനും ചിന്തിക്കാനും 'ജയ ജയ ജയ ജയ ഹേ', ട്രെയിലര്‍ പുറത്ത്

Synopsis

ബേസില്‍ ജോസഫിന്റെയും ദര്‍ശനയുടെയും 'ജയ ജയ ജയ ജയ ഹേ'യുടെ ട്രെയിലര്‍ പുറത്തുവിട്ടു.  

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രൻ എന്നിവര്‍  പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്യന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌  ഫാമി ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ചിരിക്കാനും ചിന്തിക്കാനും വകയുള്ള ചിത്രമായിരിക്കും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 28ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ബേസില്‍ ജോസഫ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുക.

ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലാണ് 'ജയ ജയ ജയ ജയ ഹേ'യുടെ നിര്‍മാണം. അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ നിർവഹണം പ്രശാന്ത് നാരായണൻ.

അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് 'ജയ ജയ ജയ ജയ ഹേ'യിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. അങ്കിത് മേനോൻ 'ജയ ജയ ജയ ജയ ഹേ'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നു.&കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം - അശ്വതി ജയകുമാർ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ, ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട് എന്നിവരുമാണ്.

Read More: 'സര്‍ദാര്‍' വൻ ഹിറ്റ്, കാര്‍ത്തി ചിത്രത്തിന് രണ്ടാം ഭാഗം വരും

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം