സുരാജിനൊപ്പം ബേസിലും; ഫ്രൈഡേ ഫിലിം ​ഹൗസിന്‍റെ 'എങ്കിലും ചന്ദ്രികേ' ഫസ്റ്റ് ലുക്ക്

Published : Nov 13, 2022, 01:29 PM IST
സുരാജിനൊപ്പം ബേസിലും; ഫ്രൈഡേ ഫിലിം ​ഹൗസിന്‍റെ 'എങ്കിലും ചന്ദ്രികേ' ഫസ്റ്റ് ലുക്ക്

Synopsis

നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'എങ്കിലും ചന്ദ്രികേ' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ നടൻ മമ്മൂട്ടി റിലീസ് ചെയ്തു. സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, തന്‍വി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. 

നവാഗതനായ ആദിത്യൻ ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. ചിത്രം അടുത്ത വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. 

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രമോഷൻ മെറ്റീരിയലുകള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതയാകുന്നു എന്ന തരത്തിലുള്ള പത്രപരസ്യമായിരുന്നു ഇത്. “മാന്യരേ, ചില പ്രത്യേക സാഹചര്യങ്ങളാൽ എന്റെ രണ്ടാമത്തെ മകളുടെ വിവാഹനിശ്ചയം ഒന്നാമതായി ഉടനെ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളട്ടെ. തീരുമാനങ്ങൾ പെട്ടെന്നായതിനാൽ നേരിട്ട് വന്നു ക്ഷണിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഇതൊരു ക്ഷണമായി സ്വീകരിച്ചു ചടങ്ങിലേക്ക് എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു,” ഇങ്ങനെ പോകുന്നു പരസ്യത്തിലെ വാചകങ്ങൾ. പിന്നാലെ വന്നൊരു ഫോൺകോൾ വീഡിയോയും ശ്രദ്ധനേടിയിരുന്നു. 

ആൻ അ​ഗസ്റ്റിനും വിവേക് തോമസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ത്യാഗു തവനൂർ, മേക്കപ്പ് – സുധി, കോസ്റ്യൂം ഡിസൈൻ – സ്റ്റെഫി സേവ്യർ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – വിഷ്ണു രാജൻ.

'ഇക്കാ, ഇന്നെന്റെ ജന്മദിനം ആണെ'ന്ന് ആരാധകൻ; 'ഫാൻ ബോയ് മൊമന്റ്' നൽകി ദുൽഖർ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തിയറ്ററില്‍ മിസ് ആയോ? 'പെണ്ണും പൊറാട്ടും' ഒടിടിയിലേക്ക്; എപ്പോള്‍ എവിടെ കാണാം? ഔദ്യോ​ഗിക പ്രഖ്യാപനം
'അന്ന് ലാലേട്ടന്‍ ആദ്യമായി ദേഷ്യപ്പെട്ടു, അതായിരുന്നു കാരണം'; 'തുടരും' ചിത്രീകരണാനുഭവം പറഞ്ഞ് ശ്രീജിത്ത് രവി