ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പെരിമെന്‍റല്‍ ചിത്രമായാണ് ‘വേറെ ഒരു കേസ്’ ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം "വേറെ ഒരു കേസ്" ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പെരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു.

വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയ ഷെബി ചൗഘട്ടിന്റെ "വേറെ ഒരു കേസ്" കൂടുതൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.