
തെന്നിന്ത്യ എമ്പാടും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ആരാധകരുമായി സംവാദിക്കാൻ സമയം കണ്ടെത്താറുണ്ട്. പലപ്പോഴും തന്റെ പോസ്റ്റുകൾക്ക് താഴെ ദുൽഖർ നൽകിയ മറുപടികൾ വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ ആരാധകന്റെ പിറന്നാളിന് ആശംസ അറിയിക്കുന്ന ദുൽഖറിന്റെ ട്വീറ്റ് ആണ് ശ്രദ്ധനേടുന്നത്.
ശരത് എന്ന ആരാധകനാണ് ദുൽഖറിനെ ടാഗ് ചെയ്തു കൊണ്ട് തന്റെ പിറന്നാളാണെന്ന് ട്വീറ്റ് ചെയ്തത്. "ഇക്കാ,
ഇന്ന് എന്റെ ജന്മദിനം ആണ്. ഒരുപാട് നാളായി നിങ്ങളുടെ ആശംസയ്ക്കായി കാത്തിരിക്കുന്നു. ഒരുപാട് തിരക്കുണ്ടെന്ന് എനിക്കറിയാം, പക്ഷേ ഈ ഒരു ആഗ്രഹം എന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കയാണ്. ഫാൻ ബോയ് നിമിഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അതുകൊണ്ട് ദയവായി എന്റെ ഈ ദിവസം സ്പെഷ്യൽ ആക്കൂ", എന്നായിരുന്നു ശരത്തിന്റെ ട്വീറ്റ്.
ഈ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ തന്നെ തന്റെ ആരാധകന് മറുപടിയുമായി എത്തുകയും ചെയ്തു. "ശരത്തിന് ജന്മദിനാശംസകൾ നേരുന്നു !! മികച്ച വർഷം ആശംസിക്കുന്നു", എന്നാണ് ദുൽഖർ ട്വീറ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് ദുൽഖറിന്റെ പ്രവർത്തിയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയത്. 'തന്റെ ആരാധകരെ ഇത്രത്തോളം ചേർത്തുനിർത്തുന്ന താങ്ങൾ വലിയൊരു മനസ്സിന് ഉടമയാണ്'എന്നാണ് പലരുടെയും കമന്റുകൾ.
അതേസമയം, സോഷ്യൽ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും തന്റേത് തന്നെയെന്ന് ദുൽഖർ അടുത്തിടെ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു ആരാധകന്റെ കമന്റിന് മറുപടി ആയിട്ടായിരുന്നു നടന്റെ മറുപടി. തന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് പോസ്റ്റുകൾ പങ്കുവയ്ക്കുന്നതെന്നും എന്നാൽ അതുൾപ്പടെയുള്ളവ തന്റെ വാക്കുകളാണെന്നുമാണ് ദുൽഖർ പറഞ്ഞത്.
ദുൽഖറിനെ തൊടാനാകാതെ ടൊവിനോയും പൃഥ്വിയും ഫഹദും; വമ്പൻ നേട്ടവുമായി താരം
ഛുപ് എന്ന ഹിന്ദി ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടി ഇതിൽ, ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തിയത്. സീതാ രാമം ആയിരുന്നു റിലീസ് ചെയ്ത മറ്റൊരു ചിത്രം. ഓഗസ്റ്റ് 5ന് റിലീസ് ചെയ്ത ഈ ചിത്രം തെന്നിന്ത്യയില്‍ മറ്റൊരു മെഗാഹിറ്റായി മാറി. രശ്മിക മന്ദാനയും മൃണാള്‍ താക്കൂറും ആയിരുന്നു നായികമാർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ