'പേടിക്കണ്ട മൃ​ഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ'; വേറിട്ട വേഷത്തില്‍ ബേസില്‍, 'പാ‍ൽതു ജാൻവർ' ട്രെയിലർ

Published : Aug 27, 2022, 06:47 PM IST
'പേടിക്കണ്ട മൃ​ഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ'; വേറിട്ട വേഷത്തില്‍ ബേസില്‍, 'പാ‍ൽതു ജാൻവർ' ട്രെയിലർ

Synopsis

'പാ‍ൽതു ജാൻവർ' സെപ്‌റ്റംബർ 2ന് തിയറ്ററുകളിൽ എത്തും.

പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ബേസിൽ ജോസഫ് ചിത്രം 'പാ‍ൽതു ജാൻവർ' ട്രെയിലറിൽ റിലീസ് ചെയ്തു. ഒരു ​ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ആയി ബേസിൽ ജോസഫ് എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രസൂൺ എന്നാണ് ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

'പാ‍ൽതു ജാൻവർ' സെപ്‌റ്റംബർ 2ന് തിയറ്ററുകളിൽ എത്തും. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. അമല്‍ നീരദിനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സംഗീത്. 

ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. 

രണദിവെയാണ് ഛായാഗ്രഹണം. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. ജോജിയുടെയും സംഗീത സംവിധാനം ജസ്റ്റിന്‍ ആയിരുന്നു. കലാസംവിധാനം ഗോകുല്‍ ദാസ്, എഡിറ്റിംഗ് കിരണ്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് രോഹിത്ത്, ചന്ദ്രശേഖര്‍, സ്റ്റില്‍സ് ഷിജിന്‍ പി രാജ്, സൌണ്ട് ഡിസൈന്‍ നിഥിന്‍ ലൂക്കോസ്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, വിഷ്വല്‍ എഫക്റ്റ്സ് എഗ്ഗ്‍വൈറ്റ് വിഎഫ്എക്സ്, ടൈറ്റില്‍ ഡിസൈന്‍ എല്‍വിന്‍ ചാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്സ്. 

ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു