
ന്യൂസിലന്റിനെ പരാജയപ്പെടുത്തികൊണ്ട് ടീം ഇന്ത്യ ടി- 20 കിരീടം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയുടെ മൂന്നാം ടി- ൨൦ കിരീടമാണിത്. മലയാളികളുടെ അഭിമാനമായ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് ഇന്ത്യ ഇന്നലെ കിരീടമുയർത്തിയത്. 89 റൺസ് നേടി ഫൈനലിലെ ടോപ്സ്കോററാവാനും ടൂർണമെന്റിലെ താരമായി മാറാനും സഞ്ജുവിന് സാധിച്ചിരുന്നു. വെറും അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടെ 321 റണ്‍സടിച്ചാണ് സഞ്ജു ലോകകപ്പിന്‍റെ താരമായത്.
കഴിഞ്ഞ ദിവസം ഫൈനൽ കാണാനായി നടനും സംവിധായകനും സഞ്ജുവിന്റെ അടുത്ത സുഹൃത്തുമായ ബേസിൽ ജോസഫ് അഹമ്മദാബാദിലെത്തിയിരുന്നു. ഇപ്പോഴിതാ മത്സരത്തിന് മുൻപുള്ള സ്റ്റേഡിയത്തിന് പുറത്തെ രസകരമായ വീഡിയോയാണ് ബേസിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. നിർമ്മാതാവ് ഡോ. അനന്തുവും സോഷ്യൽ മീഡിയ താരം നിഹാലും ബേസിലിനൊപ്പമുണ്ടായിരുന്നു. സഞ്ജു സാംസൺ ഫാൻസ് അസോസിയേഷൻ കേരളം ഘടകം പ്രസിഡന്റ് എന്നാണ് ബേസിലിനെ അനന്തു വിശേഷിപ്പിച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. നേരത്തെ കാര്യവട്ടത്തെ മത്സരത്തിനും സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് ബേസിൽ സ്റ്റേഡിയത്തിലെത്തിയിരുന്നു. "സത്യം പറഞ്ഞാൽ ഇതൊരു സ്വപ്നം പോലെ തോന്നുന്നു. പറയാൻ വാക്കുകൾ കിട്ടുന്നില്ല, വികാരങ്ങൾ അടക്കാനാവുന്നില്ല. ഞാൻ ആ ഒരു അവസ്ഥയിലൂടെ കടന്നുപോവുകയാണ്, അതുകൊണ്ട് തന്നെ എല്ലാം ഒരു മായ പോലെ തോന്നുന്നു. ഭാവിയിൽ ഇനി എന്ത് നേടാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് എനിക്ക് ഇത് തന്നെ ഇപ്പോൾ വളരെ വലിയ കാര്യമാണ്. ഇപ്പോൾ ഇത് ആസ്വദിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം അടുത്തതായി ഭാവി പദ്ധതികളെക്കുറിച്ച് തീരുമാനിക്കാമെന്ന്" മത്സരശേഷം സഞ്ജു പറഞ്ഞു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ