നിവിനും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്നു; ഗിരീഷ് എ ഡി ചിത്രം 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രീകരണം പൂർത്തിയായി

Published : May 02, 2026, 09:24 PM IST
Bathlahem Kudumba Unit starring Nivin Pauly

Synopsis

ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ 'പ്രേമലു'വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചാലക്കുടി , പൊള്ളാച്ചി , ഗോവ , ഹൈദ്രബാദ് , കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്

പ്രേക്ഷക മനസ്സിൽ നിവിൻ ഇടം നേടിയതും, നിവിൻ ഒരു താരമായി ഉയർന്നതും എല്ലാം മുൻകാലങ്ങളിൽ ചെയ്ത റൊമാന്‍റിക് കോമഡി ചിത്രങ്ങളിലൂടെ ആണെന്നിരിക്കെ ആ ജോണറിലെ മലയാളത്തിൽ ഇപ്പോൾ ഉള്ളതിൽ ഏറ്റവും മികച്ച സംവിധായകനായ ഗിരീഷ് എ ഡിയുമായി ഒരുമിച്ചൊരു ചിത്രം വരുമ്പോൾ പ്രതീക്ഷയേറുന്നത് സ്വാഭാവികം. 2026 ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

ചിത്രത്തിന്‍റെ നിർമ്മാണം ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിലും , ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്ന് നിർവ്വഹിക്കുന്നു. 'പ്രേമലു'വിനു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്‍ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇനി 'മാമ്പറയ്ക്കൽ ആമിർ അലി'യുടെ ഊഴം, അതിഥിയായി മോഹൻലാലും; 'ഖലീഫ' ഓണത്തിന് എത്തും
'ലോൺ ആപ്പുകളെയും ഡിജിറ്റൽ ചതിക്കുഴികളെയും വളരെ ഗൗരവത്തോടെ അവതരിപ്പിച്ചിരിക്കുന്നു'; പേട്രിയറ്റിനെ പ്രശംസിച്ച് വി ശിവൻകുട്ടി